ബ്രദര്‍സ് ഡേയുമായി പൃഥ്വിരാജ്; സംവിധായകനായി കലാഭവന്‍ ഷാജോണ്‍
entertainment desk
2018-10-16 10:43:13

കലാഭവന്‍ ഷാജോണ്‍ സംവിധാന രംഗത്തേക്ക് കടക്കുന്നു. പൃഥ്വിരാജിനെ നായകനാക്കി ബ്രദര്‍സ് ഡേ എന്ന ചിത്രമാണ് ഷാജോണ്‍ സംവിധാനം ചെയ്യുന്നത്.
തന്റെ പിറന്നാള്‍ ദിനത്തില്‍ നായകന് പൃഥ്വിരാജ് തന്നെയാണ് ചിത്രത്തിന്റെ പ്രഖ്യാപനവുമായി എത്തിയിരിക്കുന്നത്.
രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഷാജോണ്‍ ചേട്ടന് (അതേ നമ്മുടെ സ്വന്തം കലാഭവന്‍ ഷാജോണ്‍) എന്റെ അടുക്കല്‍ അദ്ദേഹം തന്നെ രചിച്ച ഒരു ബൌണ്ട് സ്ക്രിപ്റ്റ് (പൂര്‍ണ്ണമായ തിരക്കഥ) കൊണ്ട് വന്നു. ഞാന്‍ അതില്‍ അഭിനയിക്കണം എന്നാണ് തന്റെ ആഗ്രഹം എന്ന് പറഞ്ഞ അദ്ദേഹം ഇത് സംവിധാനം ചെയ്യേണ്ടത് ആര് എന്ന തീരുമാനവും എനിക്ക് വിട്ടു തന്നു.
എന്നാല്‍ തിരക്കഥ എഴുതപ്പെട്ട രീതിയില്‍, അതിന്റെ ഡീറൈലിംഗ് എന്നിവയില്‍ നിന്ന് തന്നെ എനിക്ക് വ്യക്തമായി, ഇത് സംവിധാനം ചെയ്യാന്‍ ഒരാള്‍ക്ക് മാത്രമേ സാധിക്കൂ എന്ന്. അത് അദ്ദേഹം തന്നെയാണ്. ഇത് രസകരമായ ഒരു ചിത്രമാണ് സുഹൃത്തുക്കളേ. ഇതില്‍ കോമഡിയുണ്ട്, ആക്ഷനുണ്ട്, പ്രണയമുണ്ട്, വികാരങ്ങളുണ്ട്. വരുന്നൂ, കലാഭവന്‍ ഷാജോണിന്റെ ആദ്യ സംവിധാന സംരംഭം, ബ്രദര്‍സ് ഡേ---പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചു.
ചിത്രത്തിലെ മറ്റു അഭിനേതാക്കളെയും അണിയറ പ്രവര്ത്തകരെയുംകുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഒന്നും പുറത്തു വന്നിട്ടില്ല.