50 ഓവറില്‍ 596 റണ്‍സ്, എതിരാളികളെ 25 ല്‍ പുറത്താക്കി; ചരിത്ര മത്സരം ഓസ്ട്രേലിയയില്‍
sports desk
2018-10-17 11:23:58

ക്രിക്കറ്റില്‍ പുതുചരിത്രമെഴുതി ഓസ്ട്രേലിയയില്‍ നടക്കുന്ന സ്റ്റേറ്റ് വൈഡ് വിമന്‍ ഫസ്റ്റ്ഗ്രേഡ് മത്സരം. ടൂര്‍ണമെന്റില്‍ കഴിഞ്ഞ ദിവസം നോര്‍ത്തേണ്‍ ഡിസ്ട്രിക്റ്റ്സും പോര്‍ട്ട് അഡലെയ്ഡും തമ്മില്‍ നടന്ന മത്സരമാണ് ക്രിക്കറ്റില്‍ പുതിയ ചരിത്രമായത്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത നോര്‍ത്തേണ്‍ ഡിസ്ട്രിക്റ്റ്സ് ടീം നിശ്ചിത 50 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 596 റണ്‍സ് നേടിയപ്പോള്‍, എതിരാളികളായ പോര്‍ട്ട് അഡലെയ്ഡ് കേവലം 25 റണ്‍സില്‍ പുറത്തായി. നോര്‍ത്തേണ്‍ ഡിസ്ട്രിക്ക്റ്റ്സിന് 571 റണ്‍സിന്റെ പടുകൂറ്റന്‍ ജയം.
നോര്‍ത്തേണ്‍ ഡിസ്ട്രിക്റ്റ്സ് ഇന്നിംഗ്സില്‍ 4 പേരാണ് സെഞ്ചുറി നേടിയത്. 64 തവണ ബൗണ്ടറികള്‍ കണ്ടെത്തിയ നോര്‍ത്തേണ്‍ ഡിസ്ട്രിക്റ്റ് താരങ്ങള്‍ 3 സിക്സറുകള്‍ മാത്രമേ നേടിയുള്ളൂ. എതിരാളികള്‍ ദാനം നല്കിയ 88 എക്സ്ട്രാസ് റണ്ണുകളും അവരെ കൂറ്റന്‍ ടോട്ടലിലെത്താന്‍ സഹായിച്ചു.