കല്ലിടാംകുന്നില്‍ കല്ലിടുന്നതുപോലെ ജനങ്ങള്‍ ഇടതുപക്ഷത്തെ കല്ലിട്ടുമൂടും, സംവിധായകന്‍ അലി അക്ബര്‍ സ്വന്തം ലേഖകനുമായി സംസാരിക്കുന്നു

shyam kotheri
2018-10-17 14:01:22

 

ബിജെപി, സംഘപരിവാര്‍ അനുകൂല പ്രസ്താവനകളിലൂടെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്ന വ്യക്തിയാണ് സംവിധായകനായ അലി അക്ബര്‍. അദ്ദേഹത്തിന്‍രെ പല ഫെയ്ബുക്ക് കമന്റിനും പോസ്റ്റിനേക്കാള്‍ ലൈക്ക് കിട്ടാറുണ്ട്. ഞാന്‍ ഒരു ഹൈന്ദവനായ മുസ്ലീമാണെന്ന് തുറന്നുപറഞ്ഞ വ്യക്തിയാണ് അലി അക്ബര്‍.


കേന്ദ്രസര്‍ക്കാരിനെയും, ബിജെപിയെയും ചുറ്റിപ്പറ്റിയുള്ള മിക്ക വിവാദങ്ങളിലും ഫേസ്ബുക്ക് പോസ്റ്റിലൂടെ നയം വ്യക്തമാക്കുന്ന അലി അക്ബര്‍ ശബരിമല വിഷയത്തെക്കുറിച്ചും മലയാള സിനിമയിലെ പ്രശ്‌നങ്ങളെക്കുറിച്ചും സ്വന്തം ലേഖകനുമായി സംസാരിക്കുന്നു.

 

ചോദ്യം--ശബരിമലവിഷയത്തില്‍ എന്താണ് അഭിപ്രായം? 

                  യഥാര്‍ത്ഥ ഭക്തനുമാത്രമേ ആചാരങ്ങളിലും അനുഷ്ടാനങ്ങളിലും വിശ്വാസമുണ്ടാവുകയുള്ളു. ഒരുപക്ഷെ സുപ്രീംകോടതിക്കോ മുഖ്യമന്ത്രി പിണറായി വിജയനോ അതു മനസിലാകണമെന്നില്ല. പുരുഷന്മാര്‍ ഷര്‍ട്ടഴിച്ച് ദര്‍ശനം നടത്തുന്നിടത്ത് സ്ത്രീകള്‍ വസ്ത്രമഴിച്ചാണോ ദര്‍ശനം നടത്തുന്നത്, ശിവക്ഷേത്രത്തില്‍ ശ്രീകോവിലിനെ മുഴുവനായി വലംവെക്കാത്തത് എന്തുകൊണ്ടാണ്, വിളക്കു വയ്ക്കുമ്പോള്‍ എന്തിനാണ് കിഴക്കോട്ട് നോക്കികത്തിക്കുന്നത്. എല്ലാം ആചാരമല്ലേ. 


മനുഷ്യനുമാത്രമല്ല ആചാരങ്ങള്‍. ഭൂമിയിലേ എല്ലാ ജീവിവര്‍ഗത്തിനും അവരവരുടേതായ ആചാരങ്ങളുണ്ട്. എല്ലാ ആചാരങ്ങളും പ്രകൃതി വിധേയമാണ്. ആത് ആചരിക്കുന്നത് മനുഷ്യനന്മയ്ക്കു വേണ്ടിയാണ്. അതുകൊണ്ടുതന്നെ ഇതിലൊക്കെ വിശ്വസമുള്ളര്‍വക്കാണ് ക്ഷേത്രങ്ങള്‍. അവിശ്വാസികള്‍ അയ്യപ്പനെ ആരാധിക്കണമെങ്കില്‍ അവര്‍ അവരുടേതായ രീതിയില്‍ കയ്യില്‍ ഗിത്താറും ചുണ്ടില്‍ കഞ്ചാവും ഉള്ള വിഗ്രഹമുണ്ടാക്കി ഏതെങ്കിലും മലയില്‍ക്കൊണ്ട് വച്ച് ആരാധിക്കട്ടെ.


മറ്റു മതങ്ങളിലും പല ആചാരങ്ങളുണ്ട്. ആര്‍ത്തവമുള്ള സമയത്ത് ഇസ്ലാം മതത്തില്‍ ഖുറാന്‍ തൊടാന്‍ പോലും അനുവാദമില്ല. എന്നാല്‍ അതിനെതിരെ ആര്‍ക്കും പരാതിയില്ല. ഇവിടെ എന്നും അതിക്രമമുണ്ടായിട്ടുള്ളത് ഹിന്ദുമതത്തിനു നേരെയാണ്. ഇതിനെ ചെറുക്കേണ്ടതുതന്നെയാണ്.


ശബരിമല വരെ പോയിട്ട് അയ്യപ്പനെ തൊഴാല്‍ പോലും നില്‍ക്കാത്ത വ്യക്തിയാണ് പിണറായി. കല്ലിടാംകുന്നില്‍ കല്ലിടുന്നതുപോലെ ഇടതുപക്ഷെത്ത ജനങ്ങള്‍ കല്ലിട്ടുമൂടും.
 

ചോദ്യം--നിര്‍മാല്യം എന്ന സിനിമ ഇന്നു റിലീസ് ചെയ്താല്‍ വലിയ തരത്തിലുള്ള പ്രതിഷേധം ഉണ്ടാകും എന്ന് ഒരു വിഭാഗം ആള്‍ക്കാര്‍ വാദിക്കുന്നു. സിനിമയില്‍ മതം എങ്ങനെയാണ് ചിത്രീകരിക്കപ്പെടേണ്ടത്?

                  നിര്‍മാല്യം എന്ന സിനിമ ഇന്നു പുറത്തിറങ്ങിയാല്‍ വലിയ പ്രതിഷേധങ്ങള്‍ ഉണ്ടാകും എന്നുള്ളത് തെറ്റിധാരണയാണ്. നിര്‍മാല്യം എന്ന സിനിമ കണ്ടാല്‍ ആ ദേവീക്ഷേത്രത്തോട് നമുക്ക് സഹതാപമാണ് തോന്നുന്നത്. എന്നാല്‍ ഇന്ന് അങ്ങനെയല്ല ഒരുവിശ്വാസത്തെ മുഴുവനായും വികൃതമായി ചിത്രീകരിക്കുകയാണ്. ഇതിനെ ചോദ്യം ചെയ്യേണ്ടതുതന്നെയാണ്.


കമലഹാസന്‍ പോലും അദ്ദേഹത്തിന്റെ വിശ്വരൂപം എന്ന ചിത്രത്തിനെതിരെ ഒരു വിഭാഗത്തിന്റെ പ്രതിഷേധം ഉണ്ടായപ്പോള്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായി. പ്രതിഷേധക്കാരുടെ കാലുപിടിച്ചു. എന്നാല്‍ ശബരിമല വിഷയത്തിലും മറ്റു കാര്യങ്ങളിലും നേരെ എതിരഭിപ്രായമാണ്. മുസ്ലീങ്ങളോട് ഒരു നയവും ഹിന്ദുക്കളോട് വേറൊരുനയവും എന്നുള്ളത് തന്റേടമില്ലാത്തതുകൊണ്ടാണ്. സിനിമയിലും ഇതു തന്നെയാണ് സംഭവിക്കുന്നത്. ഇതിനെതിരെയാണ് പ്രതിഷേധിക്കേണ്ടത്.
 

 

ചോദ്യം-- 2010 മുതല്‍ താങ്കള്‍ക്ക് മലായാള സിനിമയില്‍ അപ്രഖ്യാപിത വിലക്ക് നേരിടുന്നുണ്ട്. എന്താണ് അതിനുള്ള യഥാര്‍ത്ഥ കാരണം?
                 യഥാര്‍ത്ഥ കാരണം എന്താണ് എന്നുള്ളത് ഇന്നും അവ്യക്തമാണ്. 2010 ല്‍ എന്റെ  ' അച്ഛന്‍  ' എന്ന സിനിമയില്‍ തിലകനെ അഭിനയിപ്പിച്ചതാണ് വിലക്കിനുള്ള കാരണം എന്നാണ് ഞാന്‍ കരുതുന്നത്. സംഘടനയില്‍ അംഗമായ എന്നെ ഒരു നോട്ടീസ് പോലും നല്‍കാതെയാണ് സസ്പെന്‍ന്‍് ചെയ്തത്. സിബിമലയിലും കമലും ബി.ഉണ്ണികൃഷ്ണനുമാണ് ഇതിനുപിന്നില്‍.


ചോദ്യം-- 2017 ല്‍ പൂര്‍ത്തിയായ ചിത്രമാണ് ' പൊട്ടന്‍ '. എന്തുകൊണ്ടാണ് ചിത്രത്തിന്റെ റിലീസിങ്ങ് ഇത്രയും വൈകുന്നത്?

                ചിത്രം കേരളത്തില്‍ റിലീസ് ചെയ്താല്‍ ഒരു പക്ഷെ തീയറ്റര്‍ കിട്ടാത്ത അവസ്ഥയുണ്ടാകും. ദിലീപാണല്ലോ തീയറ്റര്‍ അസോസിയേഷന്‍ ഭരിക്കുത്. അച്ഛന്‍ എന്ന സിനിമ തന്നെ വളരെ ബുദ്ധിമുട്ടിയാണ് റിലീസ് ചെയ്തത്. പൊട്ടന്‍ ഒരു പക്ഷെ തമിഴിലോ കന്നടയിലോ റിലീസു ചെയ്യും.


ചോദ്യം-- WCC യുടെ കടന്നുവരവിനെ എങ്ങനെയാണ് കാണുന്നത്?

                 സിനിമയില്‍ എന്നും സ്ത്രീകള്‍ രണ്ടാം തരക്കാണ്. അതുകൊണ്ടുതന്നെ സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക ചൂഷണം  പണ്ടുമുതലേ സിനിമയില്‍ ഉണ്ട്. ഇപ്പോള്‍ WCC യുടെ ഇടപെടല്‍ മൂലമാണ് പലതും പുറത്തുവരുത്. പക്ഷെ പുരുഷാധിപത്യമുള്ള ഒരു സംഘടനയില്‍ നിന്നും അവര്‍ക്ക് നീതി കിട്ടുമോ എന്ന കാര്യം സംശയമാണ്. പലരും സിനിമ കിട്ടാതാകുമോ എന്നു ഭയന്നിട്ടാണ് WCC യുടെ കൂടെ പോകാത്തത്. സിനിമാ മേഖലയില്‍ നിന്നുമുള്ള ഭ്രഷ്ടാണ് പലരുടെയും മൗനത്തിനും കാരണം. അതുകൊണ്ടുതന്നെ WCC യ്ക്ക് അതികകാലം മുന്നോട്ടുപോകാന്‍ കഴിയുമോ എന്നകാര്യം സംശയമാണ്.


ചോദ്യം-- സാമൂഹിക മാധ്യമങ്ങളില്‍ സജീവമാണല്ലോ?

                      കേരളത്തിലെ പ്രധാനപ്പെട്ട മാധ്യമങ്ങള്‍ നുണപറയാന്‍ തുടങ്ങിയപ്പോഴാണ് സാമൂഹികമാധ്യമങ്ങളില്‍ സജീവമാകാന്‍ തുടങ്ങിയത്. ഹൈന്ദവ ആചാരങ്ങള്‍ക്കും അനുഷ്ടാനങ്ങള്‍ക്കും എതിരെ കടന്നുകയറ്റമുണ്ടാകുമ്പോള്‍ അതിനെതിരെ പോരാടാനാണ് രാഷ്ട്രീയത്തിനതീതമായ കൂട്ടായ്മ സാമൂഹിക മാധ്യമങ്ങളില്‍ ഉണ്ടാക്കുന്നത്. ആചാരങ്ങളും അനുഷ്ടാനങ്ങളും അവന്റെ നന്മയ്ക്കു വേണ്ടിയാണ്. അത് ഇല്ലാതായാല്‍ പിന്നെ ശൂന്യതയാണ്.

 

മനുഷ്യമനസിന് സമാധാനവും സന്തോഷവും നല്‍കാന്‍ അവന്റെ ഭക്തിക്കും വിശ്വാസത്തിനും സാധിക്കും. തെയ്യം കെട്ടി ഉറഞ്ഞുതുള്ളുന്ന വ്യക്തി ദൈവമാണ് എന്നുള്ളത് ഭക്തന്റെ വിശ്വാസമാണ്. അല്ലാതെ ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലല്ല. എന്നും ഹൈന്ദവ സമൂഹത്തിനെതിരെ പോരാടിയിട്ടുള്ളത് ഇടതുപക്ഷമാണ്. ഹിന്ദുത്വത്തിന്റെ മുഴുവന്‍ ആചാരങ്ങളും ഇല്ലാതാക്കുവാനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്. ഇതിനെതിരെയാണ് എന്റെ പോരാട്ടം.


ചോദ്യം-- ഖുറാന്‍ പഠിച്ച ഒരു വ്യക്തി എന്തുകൊണ്ടാണ് എപ്പോഴും ഭഗവത് ഗീതയെക്കുറിച്ച് സംസാരിക്കുന്നത്?

             സത്യത്തില്‍ ഭാരതീയ ധര്‍മത്തില്‍ നിന്നും ഉണ്ടായതാണ് ഖുറാന്‍. ഭഗവത് ഗീതയില്‍ ഉള്ളതുതന്നെയാണ് ഖുറാനിലുമുള്ളത്. ഹിന്ദുത്വം എന്നുള്ളത് സഹിഷ്ണുതയാണ്. ആ സഹിഷ്ണുതയുള്ളതുകൊണ്ടാണ് ഇവിടെ ഇസ്ലാം മതവും ക്രസ്തു മതവും വളര്‍ന്നത്. കോടിക്കണക്കിന് ദൈവങ്ങളുള്ള ഹിന്ദുത്വത്തിന് അള്ളാഹുവിനെയും യേശുവിനേയും കൂടി ഉള്‍ക്കൊള്ളാന്‍ സാധിക്കും. ഹിന്ദുത്വത്തെ മനസിലാക്കുംതോറും ജീവിതം ലളിതവും സന്തോഷപൂര്‍ണവുമാകും.

 

ഇന്ത്യയില്‍ അനവധി മതങ്ങളും വിശ്വാസങ്ങളുമുണ്ട്. പക്ഷെ എല്ലാത്തിന്റേയും അടിസ്ഥാനം ഹിന്ദുത്വമാണ്. ഇവിടെ ജാതി- മത പ്രശ്നങ്ങളുണ്ടാകാനുള്ള കാരണം എന്താണ് ഹിന്ദുത്വമെന്ന് പഠിക്കാന്‍ ശ്രമിക്കാത്തതുകൊണ്ടാണ്. ഞാന്‍ യഥാര്‍ത്ത മുസ്ലീമായത് ഭഗവത്ഗീത വായിച്ചാണ്.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.