മെസ്സിക്കൊപ്പം കളിക്കില്ല; എന്നും എതിര്‍പക്ഷത്തുണ്ടാകുമെന്ന് ലൂക്കാ മോഡ്രിച്ച്

sports desk
2018-10-17 14:23:25

 

സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമായി പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലെന്നും തങ്ങള്‍ നല്ല കൂട്ടുകാരാണെന്നും ലൂക്കാ മോഡ്രിച്ച്. റൊണാള്‍ഡോയുമായി തനിക്ക് പ്രശ്‌നങ്ങളൊന്നുമില്ല. ആറുവര്‍ഷം തങ്ങള്‍ ഒരുമിച്ചു കളിച്ചിട്ടുണ്ട്. നല്ലൊരു സൗഹൃദം വളര്‍ത്തിയെടുക്കുകയും അത് തുടര്‍ന്നുകൊണ്ടുപോവുകയും ചെയ്തു. യുവന്റസിലേക്ക് പോയ ശേഷവും തങ്ങളും സൗഹൃദത്തിന് മാറ്റമൊന്നുമില്ലെന്നും മോഡ്രിച്ച് വ്യക്തമാക്കി.


എന്നാല്‍ മെസിക്കൊപ്പം കളിക്കില്ലെന്നും എന്നും അദ്ദേഹത്തിന്റെ എതിര്‍പക്ഷത്തു കളിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്നും മോഡ്രിച്ച് വ്യക്തമാക്കി. മെസ്സി ലോക ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണെന്നും മോഡ്രിച്ച് വ്യക്തമാക്കി.


ക്രൊയേഷ്യയെ റഷ്യ ലോകകപ്പിന്റെ ഫൈനലിലെത്തിച്ച താരമാണ് ലൂക്കാ മോഡ്രിച്ച്. ഇതിന് പിന്നാലെ ലോകകപ്പിലെ മികച്ച കളിക്കാരനെന്ന ബഹുമതിയും ഫിഫ മികച്ച കളിക്കാരനുള്ള പുരസ്‌കാരവും മോഡ്രിച്ച് നേടിയിട്ടുണ്ട്.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.