സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്; ശബരിമല വിഷയം ചര്‍ച്ചയാകും

political desk
2018-10-19 08:21:05

 

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ചേരും.മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശ പര്യടത്തിനായതില്‍ അദ്ദേഹത്തിന്റെ അഭാവത്തിലാണ് സെക്രട്ടേറിയറ്റ് യോഗം ചേരുന്നത്. ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ ചൊല്ലിയുള്ള വിവാദങ്ങള്‍ സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്യും.


ശബരിമല വിഷയത്തില്‍ പ്രതിഷേധങ്ങള്‍ വളരാനിടയാക്കിയത് ദേവസ്വം ബോര്‍ഡിന്റെയും സര്‍ക്കാരിന്റെയും ചില പാളിച്ചകളാണെന്ന് പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനമുണ്ട്. വിഷയത്തെ രാഷ്ട്രീയമായി നേരിടാനും ആശയ പ്രചാരണം ശക്തമാക്കാനും നേരത്തെ സംസ്ഥാന സമിതി തീരുമാനിച്ചിരുന്നു. 


ശബരിമല വിഷയത്തില്‍ നിലപാട് മയപ്പെടുത്തി ദേവസ്വം മന്ത്രി രംഗത്ത് വന്നു. ശബരിമല വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് റിവ്യൂ ഹര്‍ജി നല്‍കിയാല്‍ സ്വാഗതം ചെയ്യുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ബോര്‍ഡിന് സ്വതന്ത്രമായി ഇക്കാര്യത്തില്‍ തീരുമാനമെടുക്കാം. റിവ്യൂ ഹര്‍ജികള്‍ നല്‍കുന്നതിനെ സര്‍ക്കാര്‍ എതിര്‍ത്തിട്ടില്ല. സമാധാന അന്തരീക്ഷം തിരികെ കൊണ്ടു വരാനാണ് ദേവസ്വം ബോര്‍ഡ് ആഗ്രഹിക്കുന്നതെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.