ഐഎസ്എല്‍: ഇന്ന് കേരള ബ്ലാസ്റ്റേഴ്സ്-ഡല്‍ഹി ഡൈനാമോസ് മത്സരം കൊച്ചിയില്‍
sports desk
2018-10-20 09:00:42

ഐ എസ് എല്‍ അഞ്ചാം സീസണിലെ തങ്ങളുടെ മൂന്നാം ലീഗ് മത്സരത്തിന് ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങും. ഡെല്‍ഹി ഡൈനാമോസ് ആണ് കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് എതിരാളികള്‍. കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം.
ആദ്യ മത്സരത്തില്‍ എ ടി കെ കൊല്‍ക്കത്തയെ പരാജയപ്പെടുത്തിയിരുന്ന കേരള ബ്ലാസ്റ്റേഴ്സ് രണ്ടാം മത്സരത്തില്‍ നിര്ഭാഗ്യത്തിനാല് മാത്രമാണ് വിജയിക്കാതിരുന്നത്. മുംബൈക്ക് എതിരെ അവസാന നിമിഷത്തിലായിരുന്നു ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങിയത്.
അറ്റാക്കിംഗും മിഡ്ഫീല്‍ഡും ഡിഫന്‍സും ഒക്കെ ഒരു പോലെ മികച്ചു നിക്കുകയാണ് എന്നതു കൊണ്ട് തന്നെ മാറ്റങ്ങള്‍ ഒന്നും ഇല്ലാതെയാകും കേരള ബ്ലാസ്റ്റേഴ്സ് ഇന്നും ഇറങ്ങുക. ഡല്‍ഹി ഡൈനാമോസ് കളിച്ച രണ്ട് മത്സരങ്ങളില്‍ ഒരു മത്സരം ജയിക്കുകയും മറ്റൊന്ന് തോല്‍ക്കുകയും ചെയ്തിട്ടുണ്ട്.