ഇന്ത്യയുടെ പുതിയ ചീഫ് ജസ്റ്റിസായി എസ് എ ബോബ്ഡെ സത്യപ്രതിജ്ഞ ചെയ്തു

sports desk
2018-10-20 12:58:14

ന്യൂഡൽഹി: സുപ്രീംകോടതിയുടെ 47-ാമത് ചീഫ് ജസ്റ്റിസായി ശരദ് അരവിന്ദ് ബോബ്ഡെ ( എസ് എ ബോബ്ഡെ) ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. രാവിലെ ഒൻപതരയ്ക്ക് നടന്ന ചടങ്ങിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ചീഫ് ജസ്റ്റിസ് പദത്തിൽ നിന്ന് രഞ്ജൻ ഗൊഗോയി നവംബര്‍ 17 ന് വിരമിച്ചതോടെയാണ് പുതിയ ചീഫ് ജസ്റ്റിസായി ബോബ്ഡെ ചുമതലയേറ്റത്

 

1956 ഏപ്രിൽ 24 ന് മഹാരാഷ്ട്രയിലെ നാഗ്പൂരിലുള്ള അഭിഭാഷക കുടുംബത്തിലാണ് ബോബ്ഡെയുടെ ജനനം. പിതാവ് അരവിന്ദ് ബോബ്ഡെ മഹാരാഷ്ട്രയുടെ അ‍ഡ്വക്കേറ്റ് ജനറലായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മൂത്തസഹോദരൻ വിനോദ് അരവിന്ദ് ബോബ്ഡെ മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകനായിരുന്നു.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.