നിയന്ത്രണം ഭാഗികമായി നീക്കി; ചെറുവാഹനങ്ങൾ പമ്പയിലെത്തി

ജിന്‍സണ്‍ എബ്രഹാം
2019-10-14 12:28:12

ശബരിമല: പമ്പയിലേക്ക് സ്വകാര്യ ചെറുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഭാഗികമായി നീക്കി. ഒരു മണിക്കൂറിനകം തിരികെ വരണമെന്ന് നിർദ്ദേശം നൽകിയാണ് നിലയ്ക്കലിൽ നിന്ന് കടത്തിവിട്ടു തുടങ്ങിയത്. പന്ത്രണ്ട് സീറ്റ് വരെയുള്ള ചെറു വാഹനങ്ങളാണ് കടത്തിവിട്ടത്. എന്നാൽ ഇതുസംബന്ധിച്ച് ഉത്തരവ് ഇതുവരെ പോലീസിന് ലഭിച്ചിട്ടില്ല.

15 സീറ്റ് വരെയുള്ള വാഹനങ്ങൾ കടത്തിവിടുമെന്നതായിരിരുന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്താ കുറിപ്പിൽ വ്യക്തമാക്കിയത്. വിധിപ്പകർപ്പ് ലഭിച്ച ശേഷം മാത്രമേ ഇക്കാര്യത്തിൽ അന്തിമ വ്യക്തത ഉണ്ടാകു എന്ന് പോലീസ് പറയുന്നു. വിധി പകർപ്പ് ലഭിച്ചശേഷം ഉത്തരവ് നടപ്പാക്കാനായിരുന്നു പൊലീസ് തീരുമാനം. മാധ്യമ വാർത്തകൾ കണ്ട് രാവിലെ സ്വകാര്യ വാഹനങ്ങൾ എത്തിയ ഭക്തർ പ്രതിഷേധിച്ചതോടെയാണ് നിയന്ത്രണം നീക്കിയത്.
 

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.