മാർപാപ്പയെ കാത്ത് സഹോദരി

2019-11-21 02:35:23

ബാങ്കോക്ക് ∙ ഉഡോൻ താനി സെന്റ് മേരീസ് സ്കൂളിലെ വൈസ് പ്രിൻസിപ്പലായ സിസ്റ്റർ അന റോസ സിവോറി (77) തന്റെ കസിനായ ഫ്രാൻസിസ് മാർപാപ്പ വരുന്ന ദിവസം കാത്തിരിക്കുകയാണ്. 53 വർഷമായി തായ്‌ലൻഡിൽ ജീവിക്കുന്ന സിസ്റ്റർ ആണ് മാർപാപ്പയോടൊപ്പം പരിഭാഷകയായി സഞ്ചരിക്കുക. മാർപാപ്പയുടെ അമ്മയുടെ പിതാവും സിവോറിയുടെ വല്യപ്പനും സഹോദരന്മാരാണ്. ഇരുവരും ജനിച്ചുവളർന്നത് അർജന്റീനയിൽ.

6 വയസ്സ് മൂത്ത ജോർജുമായി ചെറുപ്പത്തിൽ വലിയ അടുപ്പമൊന്നും ഇല്ലായിരുന്നു അനയ്ക്ക്. അന്ന് ജോർജ് മാരിയോ ബെർഗോളിയോ എന്നറിയപ്പെട്ടിരുന്ന മാർപാപ്പയെ ജോർജ് എന്നാണ് സിവോറി വിളിച്ചിരുന്നത്. ചെറുപ്രായത്തിൽ മിഷനറി പ്രവർത്തനം തിരഞ്ഞെടുത്ത സിസ്റ്റർ തായ്‌ലൻഡിലേക്കു പോന്നു. 1966 മുതൽ അധ്യാപികയായി വിവിധ സ്കൂളുകളിൽ പ്രവർത്തിക്കുന്നു. മാർപാപ്പയായ ശേഷമാണ് സഹോദരന്മാരുടെ കൊച്ചുമക്കളായ ഇരുവരും കൂടുതൽ ഇടപഴകുന്നത്.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.