പോർച്ചുഗൽ ആർച്ച്ബിഷപ് ബർത്തലോമയൊ വിശുദ്ധൻ

2019-11-21 02:39:37

വത്തിക്കാൻ സിറ്റി ∙ കാലം ചെയ്ത പോർച്ചുഗൽ ആർച്ച്ബിഷപ് ബർത്തലോമയോയെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തിയതായി ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ചു. ഇതോടൊപ്പം, യുഎസിൽ ആർച്ച്ബിഷപ്പായിരുന്ന ഫുൾട്ടൻ ജെ. ഷീനിന്റെ മധ്യസ്ഥതയിൽ നടന്ന അത്ഭുതം മാർപാപ്പ അംഗീകരിച്ചതോടെ വാഴ്ത്തപ്പെട്ടവരുടെ പട്ടികയിലേക്ക് അദ്ദേഹവും ഉയർത്തപ്പെട്ടു. ജനിച്ച് 61 മിനിറ്റ് ഹൃദയമിടിപ്പില്ലാതിരുന്നതിനെ തുടർന്ന് കുഞ്ഞ് മരിച്ചതായി ഡോക്ടർമാർ പ്രഖ്യാപിക്കാനിരിക്കെ, അദ്ദേഹത്തിന്റെ മധ്യസ്ഥതയിൽ നടത്തിയ പ്രാർഥന മൂലം ഹൃദയം സാധാരണനിലയിലായതാണ് സ്ഥിരീകരിക്കപ്പെട്ട അത്ഭുതം. ഇതിനു പുറമെ, 6 ദൈവദാസരുടെയും ഒരു ദൈവദാസിയുടെയും പുണ്യപ്രവൃത്തികളും മാർപാപ്പ അംഗീകരിച്ചു.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.