170 എംഎല്‍എമാര്‍ ഒപ്പമുണ്ട്; ബി.ജെ.പിയുമായി കൈകോർക്കില്ലെന്ന് പവാർ

2019-11-23 18:13:59

മുംബൈ: എന്‍.സി.പിക്കും ശിവസേനയ്ക്കുമൊപ്പം 170 എംഎല്‍എമാരുണ്ടെന്ന് എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍.  ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെയ്‌ക്കൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ച അജിത് പവാറിനെതിരെ പാര്‍ട്ടി നടപടിയെടുക്കും. ഫഡ്‌നാവിസിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി  സര്‍ക്കാരിനെ പിന്തുണയ്ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അജിത് പവാറിനൊപ്പം പത്തോ പതിനൊന്നോ എംഎല്‍എമാര്‍ ഉണ്ടെന്നാണ് വിവരം. ഇവര്‍ ആരൊക്കെയാണെന്ന് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. കൂറുമാറ്റ നിരോധന നിയമം ഉണ്ടെന്ന കാര്യം ഇവര്‍ മറക്കരുത്. ശരിയായ എന്‍സിപി പ്രവര്‍ത്തകന്‍ ബിജെപിയുമായി കൈകോര്‍ക്കില്ലെന്നും പവാര്‍ വ്യക്തമാക്കി.

 

 

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.