സംസ്ഥാന സ്കൂൾ കലോത്സവം ഒരുക്കം പൂർത്തിയായി നവംബർ 28 ന് തുടക്കം

2019-11-25 22:25:02

കാഞ്ഞങ്ങാട്: സംസ്ഥാന സ്കൂൾ കലോത്സവം 28 മുതൽ ഡിസംബർ ഒന്നുവരെ കാഞ്ഞങ്ങാട് നടക്കും. ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകസമിതി ചെയർമാനും റവന്യൂ മന്ത്രിയുമായ ഇ. ചന്ദ്രശേഖരൻ പത്രസമ്മേളനത്തിൽ അറിയിച്ചു. 28 വേദികളും  മൂന്ന് അനുബന്ധ വേദികളും ഉൾപ്പെടെ 31 വേദികളിലാണ് കലോത്സവം അരങ്ങേറുന്നത്. 28ന് രാവിലെ 9 ന് നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ കലോത്സവം ഉദ്ഘാടനം ചെയ്യും. പ്രധാന വേദിയായ  ഐങ്ങോത്ത് മഹാകവി പി കുഞ്ഞിരാമൻ നായർ സ്മാരക വേദിയിലാണ് ഉദ്ഘാടന ചടങ്ങ്. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്  മുഖ്യപ്രഭാഷണം നടത്തും. തുറമുഖ പുരാവസ്തു മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി മുഖ്യാതിഥിയായിരിക്കും. സ്വാഗതഗാനത്തോടെയാണ് ചടങ്ങ് തുടങ്ങുന്നത്. ഉദ്ഘാടന ചടങ്ങിൽ   നടൻ ജയസൂര്യ അതിഥിയായിരിക്കും. ഡിസംബർ ഒന്നിന് നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. മന്ത്രി ഇ ചന്ദ്രശേഖരൻ അധ്യക്ഷത വഹിക്കും. വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് സമ്മാനദാനവും കലോത്സവ രേഖ പ്രകാശനം നിർവഹിക്കും. സിനിമ സിനിമാതാരങ്ങളെ വിന്ദുജ മേനോൻ, രമേശ് പിഷാരടി എന്നിവർ അതിഥികളായി എത്തും. 28ന് 2700, 29 ന് 2950, 30 ന് 2600, ഡിസംബർ ഒന്നിന് 510 എന്നിങ്ങനെയാണ് മത്സരത്തിൽ മാറ്റുരക്കുന്ന   കലാപ്രതിഭകളുടെ എണ്ണം.  239 ഇനങ്ങളിലാണ് മത്സരങ്ങൾ  നടക്കുന്നത്. 27രാവിലെ ദുർഗ ഹയർ സെക്കൻഡറി സ്കൂളിൽ മത്സരാർത്ഥികളുടെ രജിസ്ട്രേഷൻ നടക്കും.  കലോത്സവം മികവുറ്റതും കുറ്റമറ്റതു മാക്കാനുമുള്ള പ്രവർത്തനങ്ങൾ സംഘാടകസമിതി നടത്തിവരികയാണെന്ന് മന്ത്രി ചന്ദ്രശേഖരൻ പറഞ്ഞു.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.