കലോത്സവം പൊതു ഗതാഗതം താറുമാറാക്കിയതിൻറെ ഉത്തരവാദിത്വം ആർക്ക്
Report CK NAZAR KANHANGAD
2019-12-02 08:19:09

സംസ്ഥാന സ്കൂൾ കലോത്സവം സംഘാടനം ഗുരുതരമായ വീഴ്ച സംഭവിച്ചു
കാഞ്ഞങ്ങാട് ; അറുപതാമത് സ്കൂൾ കലോത്സവം ഇന്ന് കാഞ്ഞങ്ങാട് സമാപിച്ചു കലാകിരീടം പാലക്കാടിനു ലഭിച്ചു അഭിനന്ദനങ്ങൾ.. നേരുന്നു
ഖേദകരമെന്ന് പറയട്ടെ ഇവിടെ നടന്ന അറുപതാമത് കലോത്സവത്തിൽ നാല് ദിനങ്ങളായി പൊതു ഗതാഗതം ഹൈവേ ഗതാഗതം സ്തംഭിച്ചു ഇരിക്കുകയാണ്.
കാഞ്ഞങ്ങാട് നീലേശ്വരം റോഡ് ഹൈവേ ഹൈവേ വഴി വലിയ വാഹനങ്ങളൊന്നും കടത്തിവിടുന്നില്ല കുറേ വാഹനങ്ങൾ കാഞ്ഞങ്ങാട് കല്യാൺ റോഡിൽ വച്ച് വഴിതെറ്റിച്ച് നീലേശ്വരം വഴി പോകാനാണ് പറയുന്നത് പക്ഷേ വലിയ ടോറസ് പോലെയുള്ള വാഹനങ്ങളും ഗ്യാസ്ടാങ്കർ പോലെയുള്ള വാഹനങ്ങളും പോകാൻ കഴിയാതെ നാല് ദിവസമായി കാസർഗോഡ് മംഗലാപുരം മുതൽ വഴിയരികിൽ കെട്ടിക്കിടക്കുന്നു
ഈ നിലയിൽ സംഘാടനത്തിൽ പിഴവ് വന്നത് ആർക്കാണ് ഉത്തരവാദിത്വം ആർക്കാണ്
ന്യൂസ് കേരള അന്വേഷിക്കുന്നു
രണ്ട് പതിറ്റാണ്ടിനുശേഷം വന്ന സംസ്ഥാന സ്കൂൾ കലോത്സവം കാസർഗോഡ് എത്തിയപ്പോൾ സന്തോഷിച്ച വരാണ് ഇവിടുത്തെ നാട്ടുകാരും കലാ പ്രേമികളും എന്നാൽ അവരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ പരിപാടി കാണാൻ അവസരം ഒരുക്കുന്നതിൽ വീഴ്ച സംഭവിച്ചു. വേദികളിൽ നിന്ന് വേദികളിലേക്ക് പോകാൻ കഴിയാതെ മത്സരാർത്ഥികൾ പോലും കുടുങ്ങി നിൽക്കുന്ന അവസ്ഥയാണ് കഴിഞ്ഞ നാലു ദിവസമായി കാഞ്ഞങ്ങാട് കണ്ടത്
പല മത്സരാർത്ഥികളുടെയും നഷ്ടപ്പെട്ട അവസരം സംഘാടകർ ഇടപെട്ടു തിരികെ വാങ്ങി കൊടുക്കുകയാണ് ചെയ്തത്
കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഏകദേശം 7 കിലോമീറ്ററോളം ദൂരത്തിൽ ആണ് പ്രധാന വേദി മീഡിയ സെന്റർ ഇവിടെ തന്നെ ഇവിടെ യാണ് ഒന്നാമത്തെ പിഴവ്..
കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ അടുത്തുള്ള ദുർഗ ഹൈസ്കൂളിൽ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയതിനു ശേഷമാണ് മത്സരാർത്ഥികൾ വിവിധ വേദികളിലേക്ക് പോകുന്നത് ...
എന്നാൽ 27 വേദികളിലായി നടന്ന മത്സരാർത്ഥികൾക്ക് കാഞ്ഞങ്ങാട് ഹൈവേയിൽ തന്നെയാണ് ഒരു വേദിക്കും കിട്ടാത്ത രീതിയിൽ ഈ ഭക്ഷണ ഊട്ടുപുര ഒരുക്കിയത്.
ഇതും വലിയ രണ്ടാമത്തെ വിഡ്ഢിത്തം ആയി പല മത്സരാർത്ഥികൾക്കും ഭക്ഷണം കഴിക്കാൻ പോകാൻ പറ്റാത്ത അല്ലെങ്കിൽ പോയാൽ തിരിച്ചു വരാൻ കഴിയാത്ത അവസ്ഥയുണ്ടായി.
ഇതൊക്കെ സംഘാടനത്തിൽ മുൻപരിചയമുള്ള സംസ്ഥാന കലോത്സവം ഉദ്യോഗസ്ഥരുടെ വീഴ്ചയായി മാത്രമേ കാണാൻ കഴിയുകയുള്ളൂ..
മുൻകാല ചരിത്രങ്ങൾ അനുഭവം എന്ത് കൊണ്ട് കണക്കിലെടുത്തില്ല. മുൻകാലങ്ങളിൽ സംസ്ഥാന യുവജനോത്സവം നടത്തി വരുമ്പോൾ ഉള്ള അനുഭവസമ്പത്ത് വെച്ച് ഇതുപോലെ മൂന്നോ നാലോ വാഹനങ്ങൾക്ക് മാത്രം സഞ്ചരിക്കാൻ കഴിയുന്ന ഒരു ഹൈവേ സൈഡ് എന്ത് കൊണ്ട് തിരഞ്ഞെടുത്തു.
ആയിരക്കണക്കിന് വാഹനങ്ങൾ വന്ന് രണ്ടു ഭാഗത്തേക്കും പോകാൻ കഴിയാതെ സ്തംഭിച്ചു നിൽക്കുന്ന കാഴ്ചയാണ് കഴിഞ്ഞ നാലു ദിനങ്ങളിലായി ഇവിടെ കണ്ടത് നാലാം ദിനം പോലും ഭൂരിപക്ഷം ആളുകൾക്കും വേദി കാണാൻ കഴിഞ്ഞില്ല ഉത്തരവാദിത്വം ആർക്കാണ് പറഞ്ഞേ മതിയാകൂ..
പലർക്കും ഒന്നാം വേദി കാണാൻ പോലും കഴിഞ്ഞില്ല ചിലരാകട്ടെ മൂന്നു കിലോമീറ്ററോളം നടന്നാണ് വേദി കണ്ടത്
മത്സരാർത്ഥികൾക്കും എ ഗ്രേഡ് ലഭിച്ചിട്ടും ഒന്നാംസ്ഥാനം ലഭിച്ചിട്ടും അത് മീഡിയകൾക്ക് മുമ്പിൽ നൽകാൻ കഴിഞ്ഞില്ല കാരണം മീഡിയകളിൽ എത്തുമ്പോഴേക്കും അവസരം ലഭിക്കാതെ നിരാശരായി.
സമ്മാനം ലഭിച്ചിട്ടുണ്ട് മീഡിയകളിലോ ചാനലുകളിലോ പത്രങ്ങളിലോ അല്ലെങ്കിൽ മുഖം കാണിക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് വിഷമത്തിലാണ് വിദ്യാർത്ഥികൾ തിരികെ പോയത്
ഈ ഒരു അവസ്ഥയ്ക്ക് പരിഹാരം ഉണ്ടാക്കാൻ കഴിയുമായിരുന്നു കാഞ്ഞങ്ങാടിനടുത്ത് ദുർഗ സ്കൂളിൽ തന്നെ ഒന്നാം വേദി ഒരുക്കിയിരുന്നെങ്കിൽ ഈ ഒരു അവസ്ഥ ഉണ്ടാകുമായിരുന്നില്ല
27 വേദികളിൽ നിന്നും ഒരു സ്ഥലത്തേക്ക് ഭക്ഷണം കഴിക്കാൻ വരുന്ന അവരുടെ അവസ്ഥ തന്നെ വളരെ ദയനീയമായിരുന്നു
ഈ അവസ്ഥയ്ക്ക് പരിഹാരം കാണാമായിരുന്നു എല്ലാ വേദികളിലും അല്ലെങ്കിൽ പ്രധാന ഓരോ സ്ഥലങ്ങളിലും മൂന്നോ നാലോ അഞ്ചോ ഊട്ടുപുരകൾ ഉണ്ടാക്കിയിരുന്നു എങ്കിൽ എല്ലാവർക്കും ഭക്ഷണം സമയത്ത് കഴിക്കാൻ പറ്റുന്ന അവസ്ഥ കിട്ടുമായിരുന്നു
ഒന്നാം വേദി ദുർഗ്ഗാ ഹൈസ്കൂളിൽ ഒരുക്കിയിരുന്നു എങ്കിൽ ഹൈവേയുടെ ഇല്ലാത്ത കാരണത്താൽ തന്നെ റോഡ് ഗതാഗതം പൊതുഗതാഗതം തകരാർ ആകുമായിരുന്നില്ല
ദുർഗ ഹൈസ്കൂളിലേക്ക് നാലു ഭാഗത്തേക്കും നിന്നും വരാൻ സൗകര്യമുള്ള അതുകൊണ്ടുതന്നെ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുന്നവർക്കും അല്ലെങ്കിൽ ബസ് സ്റ്റാൻഡിൽ ഇറങ്ങി അവർക്കൊക്കെ ദുർഗ ഹൈസ്കൂളിൽ നടന്ന് എത്താമായിരുന്നു.
അതോടൊപ്പംതന്നെ കാഞ്ഞങ്ങാട് പരിസരത്ത് തന്നെ ഊട്ടുപുരയും സജ്ജീകരിച്ചിരുന്നു എങ്കിൽ ഈയൊരു ഗതാഗതകുരുക്കിന് കാരണമാകുമായിരുന്നില്ല..
വളരെയധികം പ്ലാനിങ് ഓടുകൂടി വളരെയധികം സജ്ജീകരണങ്ങളോടെ കൂടി വലിയ ഒരുക്കങ്ങളോട് കൂടി ആരംഭിച്ച ഈ കലാമാമാങ്കം കാണാൻ അഭൂതപൂർവമായ തിരക്ക് ഉണ്ടാകുമെന്നത് എന്ത് കൊണ്ട് മുൻകൂട്ടി കണ്ടില്ല..
കാസർകോട് ജില്ലയിൽ
ഈ മേള എത്രയോ വർഷങ്ങൾക്കു ശേഷം എത്തുന്നത് കൊണ്ട് തന്നെ ഇതെന്ത് കൊണ്ട് കാണാതെ പോയി
27 വേദികളിൽ എത്താൻ രജിസ്ട്രേഷൻ ദുർഗയിൽ എത്തണം തിരികെ പോകണം വീഴ്ച..
27 വേദികളിൽ നിന്ന് ഇക്ബാൽ വെള്ളിക്കോത്ത് മുതൽ നിലേശ്വരം രാജാസ് വരെ ഭക്ഷണം കഴിക്കാൻ ഹൈവേ വഴി സബർമതിയിൽ എത്തണം വീഴ്ച..
26 വേദികളിലെ വിജയികൾ മീഡിയ കവറേജിന് ഹൈവേ ഒന്നാം വേദിയിൽ എത്തണം വീഴ്ച...
26 വേദിയിലേ മത്സരാർത്ഥികൾ സമ്മാനം വാങ്ങാൻ ഇവിടെ എത്തണം വീഴ്ച തന്നെ
നാലുദിവസമായി റോഡുകളിൽ കെട്ടിക്കിടക്കുന്ന ഈ പാവങ്ങൾ എന്ത് പിഴച്ചു..
ലോഡ് ലോറി ഡ്രൈവർമാരുടെ അവസ്ഥയും വളരെ കഷ്ടം തന്നെ ആയിരുന്നു..
ഏതായാലും ഇനിയെങ്കിലും ഇതുപോലെയുള്ള അവസ്ഥ ഉണ്ടാവാതിരിക്കട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കാം..
റിപ്പോർട്ട് സികെ നാസർ കാഞ്ഞങ്ങാട്