പട്ടിണി സഹിക്കാൻ കഴിയാതെ 4 മക്കളെ അന്ന് ശിശുക്ഷേമ സമിതിക്ക് കൈമാറി

2019-12-02 20:47:22

തിരുവനന്തപുരം ; പട്ടിണി സഹിക്കാൻ കഴിയാതെ അമ്മ കുഞ്ഞുങ്ങളെ ശിശുക്ഷേമ സമിതിക്കു കൈമാറി.
തിരുവനന്തപുരം കൈതമുക്കിലാണ് സംഭവം. സർക്കാർ പുറമ്പോക്കിൽ കഴിയുന്ന സ്ത്രീയാണ് കുട്ടികളെ ശിശുക്ഷേമ സ്ഥിതിക്ക് കൈമാറിയത്.
ആറു മക്കളിൽ നാലു മക്കളെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു. മറ്റ് രണ്ട് കുട്ടികൾ മുല കുടിക്കുന്നവരാണ്. ആവശ്യമെങ്കിൽ അവരെയും ഏറ്റെടുക്കുമെന്ന് ശിശുക്ഷേമ സമിതി അറിയിച്ചു.
ബാനർ, ഫഌക്‌സ് എന്നിവ കൊണ്ട് കെട്ടിമറച്ച കുഞ്ഞ് വീട്ടിലാണ് കുടുംബം താമസിക്കുന്നത്. മുമ്പ് ശിശുക്ഷേമ സമിതി നൽകിയ പോഷകാഹാരം മാത്രമേ കുട്ടികൾക്ക് ആരോഗ്യമുള്ള ഭക്ഷണം എന്ന രീതിയിൽ നൽകിയിട്ടുള്ളുവെന്ന് അമ്മ പറഞ്ഞു

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.