ഭർത്താവിനെ കൊന്ന് അടുക്കളയിൽ കുഴിച്ച് മൂടി

2019-12-04 10:06:58

    
    ഭർത്താവിനെ കൊന്ന് അടുക്കളയിൽ കുഴച്ചുമൂടി അതിന് മുകളിൽ മണ്ണുകൊണ്ടുള്ള അടുപ്പ് സ്ഥാപിച്ച് പാചകം ചെയ്ത് ഭാര്യ. ഭോപാലിലെ അനുപ്പൂർ ജില്ലയിൽ നിന്നാണ് കൊടുംക്രൂരതയുടെ കഥ പുറത്തുവരുന്നത്. അയൽവാസികൾ ഭർത്താവിനെ അന്വേഷിച്ചതോടെയാണ് സംശയ മുന ഭാര്യയിലേക്ക് നീളുന്നത്.
പ്രതിമ ബനവൽ എന്ന യുവതിയാണ് അഭിഭാഷകനായ മോഹിത്ത് ബനവളിനെ കൊലപ്പെടുത്തിയത്. ഇവർക്ക് നാലുകുട്ടികളുണ്ട്. ഭർത്താവിന് മൂത്ത സഹോദരന്റെ ഭാര്യയുമായി അവിഹിതബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് യുവതി കൊലപാതകം നടത്തിയത്. ഇതിന് സഹോദരനും ഇവരെ സഹായിച്ചു.
ഭർത്താവിന്റെ ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തി ബോധം കെടുത്തിയ ശേഷം കയർകൊണ്ട് വരിഞ്ഞുമുറുക്കിയാണ് കൊലപ്പെടുത്തിയത്. അതിനുശേഷം മണ്ണിന്റെ അടുപ്പ് ഇളക്കി മാറ്റി ആ തറയിൽ മൃതദേഹം കുഴിച്ചുമൂടി. മണ്ണ് അടുപ്പ് യഥാസ്ഥാനത്ത് തിരികെവെച്ചശേഷം ഒന്നും സംഭവിക്കാത്തതുപോലെ പ്രതിമ 10 ദിവസം പാചകം തുടർന്നു. മോഹിത്തിനെ കാണാതായത് സംബന്ധിച്ച് ചർച്ച ചെയ്യാൻ ഗ്രാമത്തിലെ പ്രമുഖരും ബന്ധുക്കളും ഇവരുടെ വീട്ടിൽ ഒത്തുകൂടി.

പ്രതിമ ആരെയും അടുക്കളയിലേക്ക് പ്രവേശിക്കാൻ അനുവദിക്കുന്നില്ലായിരുന്നു. ഇത് സംശയം വർധിച്ചു. ചിലർ നിർബന്ധപൂർവ്വം അടുക്കളയിൽ പ്രവേശിച്ചപ്പോൾ അടുപ്പിന് സമീപം പുതിയ മണ്ണ് ഇളകി കിടക്കുന്നത് കണ്ടു. സംശയം തോന്നി ഒരു വടികൊണ്ട് കുത്തിനോക്കിയതും മൃതദേഹത്തിൽ നിന്നുള്ള ദുർഗന്ധം പുറത്തേക്ക് വമിച്ചു. ഉടൻ തന്നെ പൊലീസിനെ അറിയിച്ചു. പൊലീസ് എത്തി പരിശോധിച്ചപ്പോൾ അടുപ്പ് സ്ഥാപിച്ചിരിക്കുന്നത് മോഹിത്തിന്റെ തലയുടെ മുകളിലാണെന്ന് കണ്ടെത്തി. ഉടൻ തന്നെ പ്രതിമയേയും സഹോദരനേയും അറസ്റ്റ് ചെയ്തു.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.