ലൈംഗിക അടിമകളാക്കിയ അച്ഛനെ മക്കൾ കൊന്നു തള്ളി.

2019-12-05 19:55:39

ലൈംഗിക അടിമകളാക്കിയ അച്ഛനെ കൊലപ്പെടുത്തിയ പെൺമക്കൾക്ക് 20 വർഷം തടവു ശിക്ഷ ലഭിച്ചേക്കുമെന്ന് സൂചന. കരുതികൂട്ടിയുള്ള കൊലപാതകമാണെന്ന് സഹോദരിമാർ കോടതിയിൽ സമ്മതിച്ചു. മോസ്കോയിലുള്ള സഹോദരിമാരായ ക്രിസ്റ്റീന ഖച്ചതുര്‍യാന്‍ (19), ആഞ്ജല ഖച്ചതുര്‍യാന്‍ (18), മരിയ ഖച്ചതുര്‍യാന്‍ (17) എന്നിവരാണ് അച്ഛനെ കൊന്ന കേസിൽ വിചാരണ നേരിടുന്നത്. 57 കാരനായ മിഖായേൽ ഖച്ചതുര്‍യാനാണ് 2018 ജൂലൈ 27 ന് കൊല്ലപ്പെട്ടത്. പെൺ‌കുട്ടികളെ ശിക്ഷിക്കുന്നതിനെതിരെ വൻ പ്രതിഷേധമുയരുമ്പോഴും പെണ്‍കുട്ടികള്‍ക്കു ശിക്ഷ ലഭിക്കുക തന്നെ വേണം എന്ന നിലപാടിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍.

30 ഓളം തവണ കത്തി കൊണ്ട് അച്ഛനെ ഇൗ പെൺമക്കൾ കുത്തി. കൂടം കൊണ്ട് തലയ്ക്കടിച്ചു. ശരീരത്തിൽ കുരുമുളക് സ്പ്രേ തളിച്ചു. ഇത്രനാളും കൊടിയ പീഡനങ്ങൾക്ക് ഇരയാക്കിയ അച്ഛൻ കൺമുന്നിൽ പിടഞ്ഞു മരിക്കുന്നത് അവർ നോക്കിനിന്നു. മരിച്ചെന്ന് ഉറപ്പായപ്പോൾ ഇവർ തന്നെയാണ് വിവപം പൊലീസിനെ വിളിച്ചറിയിച്ചത്.

വീട്ടിൽ പൂട്ടിയിട്ട് പെൺകുട്ടികളെ ഇയാൾ 2014 മു‌തൽ ലൈംഗികമായി പീഡിപ്പിക്കുമായിരുന്നു. വീട്ടുജോലികളിൽ വീഴ്ച വരുത്തിയാൽ അതിക്രൂരമായി മർദ്ദിക്കും. കുരുമുളക് സ്പ്രേ മുഖത്തും ശരീരത്തിലും അടിക്കും. പുറംലോകവുമായി ഇവർക്കു ബന്ധമില്ലായിരുന്നു. ക്രൂര പീഡനങ്ങൾക്കു വിധേയരായ ഇവരുടെ മനോനിലയിൽ സാരമായ തകരാർ സംഭവിച്ചതായി പെൺകുട്ടികളുടെ അഭിഭാഷകർ പറയുന്നു. പെൺകുട്ടികൾക്കു വേണ്ടി പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ടെങ്കിലും അവര്‍ ശിക്ഷിക്കപ്പെടാനാണ് സാധ്യതയെന്ന് അഭിഭാഷകൻ അലക്സി ലിപ്റ്റ്സര്‍ പറഞ്ഞു.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.