വാളയാർ പീഡനക്കേസിലെ പ്രതിക്ക് നാട്ടുകാരുടെ മർദ്ദനം

2019-12-07 14:31:27

വാളയാർ പീഡന കേസിൽ കോടതി വിട്ടയച്ച പ്രതിക്ക് നാട്ടുകാരുടെ മർദനം. മൂത്തകുട്ടിയെ പീഡിപ്പിച്ച കേസിലെ മൂന്നാം പ്രതി മധുവിനാണ് മർദനമേറ്റത്. അട്ടപ്പള്ളത്ത് വെച്ചായിരുന്നു സംഭവം. മുഖത്ത് പരുക്കേറ്റ മധുവിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാരോട് അസഭ്യം പറഞ്ഞതിനാണ് മർദനമെന്നാണ് വിവരം. മുൻവൈരാഗ്യത്താൽ രാഷ്ട്രീയ എതിരാളികളാണ് മർദിച്ചതെന്ന് മധുവിന്റെ അമ്മ ആരോപിച്ചു.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.