പ്രധാനാധ്യാപകന് പിറന്നാള്‍ സമ്മാനമായി സ്‌കൂളിന് വാട്ടര്‍ കൂളര്‍ നല്‍കി

2019-12-09 19:32:31

ഉദുമ: ഉദുമ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ടി.വി മധുസൂദന്റെ അമ്പതാം പിറന്നാള്‍ ദിനത്തില്‍ പൂര്‍വ വിദ്യാര്‍ത്ഥികള്‍ സ്‌കൂളിന് വാട്ടര്‍ കൂളര്‍ സമ്മാനമായി നല്‍കി. 2002-04 വര്‍ഷത്തെ പ്ലസ് ടു ഹ്യുമാനിറ്റീസ് ബാച്ച് വിദ്യാര്‍ത്ഥി കൂട്ടായ്മയാണ് പതിനഞ്ച് വര്‍ഷത്തിന് ശേഷമുള്ള കൂടി ച്ചേരലിനോടനുബന്ധിച്ചു അരലക്ഷം രൂപ ചെലവില്‍ വാട്ടര്‍ കൂളര്‍ സംവിധാനം നല്‍കിയത്. ഉദ്ഘാടനം ഹെഡ്മാസ്റ്റര്‍ ടി.വി മധുസൂദനന്‍ നിര്‍വഹിച്ചു.
ഹയര്‍ സെക്കന്ററി സീനിയര്‍ അസിസ്റ്റന്റ് ടി.വി അഷ്റഫ്, ഹൈസ്‌കൂള്‍ സീനിയര്‍ അസിസ്റ്റന്റ് ജയന്തി അശോക്, സ്റ്റാഫ് സെക്രട്ടറിമാരായ യു.കെ. സക്കരിയ,  കെ.കെ. കുഞ്ഞിരാമന്‍, അസീസ് പൂര്‍വവിദ്യാര്‍ഥി ഭാരവാഹികളായ ഹൈദര്‍ അലി പാക്യാര, അനു, മുഹമ്മദ് കുഞ്ഞി എരോല്‍, അശോകന്‍ പാലക്കുന്ന്, റഫീഖ് തിരുവക്കോളി തുടങ്ങിയവര്‍ സംബന്ധിച്ചു.

*****ഉദുമ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ 2002-04 വര്‍ഷത്തെ പ്ലസ് ടു ഹ്യുമാനിറ്റീസ് ബാച്ച് വിദ്യാര്‍ത്ഥി കൂട്ടായ്മ വാട്ടര്‍ കൂളര്‍ സംവിധാനം സമര്‍പ്പിക്കുന്നു    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.