സോപ്പും ബ്രഷും ഉപയോഗിച്ച് തുണി അലക്കി ചിമ്പാൻസി; വിഡിയോ വൈറൽ

2019-12-11 22:38:53

  സോപ്പും ബ്രഷും ഉപയോഗിച്ച് തുണി കഴുകുകയാണ് ചിമ്പാൻസി. സമൂഹമാധ്യമങ്ങളിൽ താരമാണ് ഇൗ വിഡിയോ. ചൈനയിലെ ലെഹെ ലെ‍ഡു തീം പാർക്കിലാണ് രസകരമായ സംഭവം . 18 വയസ്സു പ്രായമുള്ള ആൺ ചിമ്പാൻസി യുഹുയി ആണ് മനുഷ്യർ ചെയ്യുന്നതുപോലെ ഒരു വെള്ള ടീഷർട്ട് വെള്ളത്തിൽ മുക്കി സോപ്പും ബ്രഷും ഉപയോഗിച്ച് കഴുകിയത്.യുഹുയിയുടെ മേൽനോട്ടക്കാരി സൂ കഴിഞ്ഞ ദിവസം വസ്ത്രങ്ങൾ കഴുകുന്നത് യുഹുയി ശ്രദ്ധിച്ചിരുന്നു. ഇതുകണ്ട സു ഒരു ടീ ഷർട്ടും സോപ്പും ബ്രഷും അവിടെ വച്ചിട്ട് മാറി നിന്നു നിരീക്ഷിക്കുകയായിരുന്നു. യുഹുയി തുണി നയനയ്ക്കുന്നത് നിരീക്ഷിച്ച സ്ഥിതിക്ക് എന്തു ചെയ്യുമെന്നറിയാനാണ് ഇവയെല്ലാം അവിടെത്തന്നെ വച്ചത്.സൂ ചിമ്പാൻസിനെ ഒന്നും പഠിപ്പിച്ചിരുന്നില്ല. എന്നാൽ കൃത്യമായ നിരീക്ഷണത്തിലൂടെ സൂ ചെയ്യുന്നതു പോലെ തന്നെ ടീ ഷർട്ട് വെള്ളത്തിൽ മുക്കി സോപ്പും ബ്രഷും ഉപയോഗിച്ച് കഴുകുകയായിരുന്നു.ചിമ്പാൻസികൾ പൊതുവെ ബുദ്ധിയുള്ള ജീവികളാണ്. കാണുന്നതെന്തും അനുകരിക്കാൻ ശ്രമിക്കുന്ന പ്രകൃതമാണ് യുഹുയിയുടേതെന്ന് മൃഗശാലയുടെ വക്തക്കളും പ്രതികരിച്ചു. വിഡിയോ കാണാം.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.