പൗരത്വം ഭേദഗതി ബില്ലിനെതിരെ ബിഎസ്പി പ്രതിഷേധ റാലി നടത്തി ഡ

2019-12-15 23:20:52

ബി.എസ്.പി. പ്രതിഷേധറാലിയും യോഗവും നടത്തി

ഇന്ത്യാരാജ്യത്തെ ഭരണഘടനാ വിരുദ്ധവും ജനതയില്‍ വിഭാഗീതതയും ശത്രുതയും പുലര്‍ത്താന്‍ മാത്രമുതകുന്ന വിധത്തിലുള്ള പൗരത്വഭേദഗതി ബില്ലിനെതിരെ ബഹുജന്‍സമാജ് പാര്‍ട്ടി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചേളാരിയില്‍ പ്രതിഷേധറാലിയും, യോഗവും നടത്തി, സംസ്ഥാന കമ്മറ്റിയംഗങ്ങളായ ടി. അയ്യപ്പന്‍, സഫര്‍ ഐക്കരപ്പടി റാലിക്ക് നേതൃത്വം നല്‍കി. സംസ്ഥാന പ്രസിഡന്റ് ജെ. സുധാകരന്‍ ഐ.എ.എസ് (റിട്ട), പ്രതിഷേധയോഗം ഉല്‍ഘാടനം ചെയ്തു. ടി. അയ്യപ്പന്‍ അദ്ധ്യക്ഷം വഹിച്ചു. മുത്തലിബ് അസ്‌ലമി, ജിജോ കുട്ടനാട്, രമേഷ് നന്മണ്ട, മുരളിനാഗന്‍, ഷിബിന്‍ അബ്രഹാം, മനുഷ്യാവകാശ പ്രവര്‍ത്തകനായ സലീം കണ്ണൂര്‍, ടി. നന്ദകുമാര്‍ പ്രസംഗിച്ചു.
യോഗത്തില്‍ സഫര്‍ ഐക്കരപ്പടി സ്വാഗതവും ഇ.സി. കുട്ടി നന്ദിയും പറഞ്ഞു.


ഫോട്ടോ അടിക്കുറിപ്പ് : ബി.എസ്.പി. പ്രതിഷേധ റാലിയും യോഗവും ബി.എസ്.പി. സംസ്ഥാന പ്രസിഡണ്ട് ജെ. സുധാകരന്‍ ഐ.എ.എസ്. ഉല്‍ഘാടനം നിര്‍വ്വഹിക്കുന്നു.

 

 

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.