പിണങ്ങി കഴിയുന്ന ഭാര്യയെ ഭർത്താവ് വെട്ടി കൊല്ലപ്പെടുത്തി.

2020-01-04 07:36:47

 പിണങ്ങി കഴിയുകയായിരുന്ന ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്; ചെറുതുരുത്തിയിലെ കൊലപാതകത്തിൽ നടുങ്ങി നാട്ടുകാർ; അ​ന്വേ​ഷ​ണം ഊ​ർ​ജി​തമാക്കി പോലീസ്

ചെറുതുരുത്തി: വീ​ട്ടി​ൽ ക​യ​റി വീ​ട്ട​മ്മ​യെ വെ​ട്ടി കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ അ​ക്ര​മി​ക​ളെ പി​ടി​കൂ​ടാ​ൻ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. ചെ​റു​തു​രു​ത്തി കാ​ട്ടി​ൽ​മ​ന റോ​ഡി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന മ​ണ്ണേ​ക്കാ​ട്ട് വീ​ട്ടി​ൽ പ​രേ​ത​നാ​യ ശി​വ​ശ​ങ്ക​ര​ന്‍റെ മ​ക​ൾ ചി​ത്ര​യാ​ണ് (48) ഇ​ന്ന​ലെ രാ​ത്രി പ​ത്തു​മ​ണി​യോ​ടെ വെ​ട്ടേ​റ്റ് മ​രി​ച്ച​ത്.
സം​ഭ​വ​ത്തി​ൽ യു​വ​തി​യു​ടെ ഭ​ർ​ത്താ​വ് മ​ണ്ണാ​ർ​ക്കാ​ട് സ്വ​ദേ​ശി മോ​ഹ​ന​നെ​യും സം​ഘ​ത്തെ​യു​മാ​ണ് പോ​ലീ​സ് തെ​ര​യു​ന്ന​ത്. രാ​ത്രി പ​ത്തു​മ​ണി​യോ​ടെ ചി​ത്ര​യു​ടെ വീ​ട്ടി​ലെ​ത്തി​യ ഭ​ർ​ത്താ​വ് മോ​ഹ​ന​ൻ അ​ട​ക്കം നാ​ലം​ഗ സം​ഘം വാ​തി​ലി​ൽ മു​ട്ടി. വാ​തി​ൽ തു​റ​ന്ന ചി​ത്ര​യെ ഇ​വ​ർ ആ​യു​ധം ഉ​പ​യോ​ഗി​ച്ച് ക​ഴു​ത്തി​ൽ വെ​ട്ടു​ക​യാ​യി​രു​ന്നെ​ന്ന് പ​റ​യു​ന്നു.
ചി​ത്ര​യു​ടെ അ​മ്മ ല​ക്ഷ്മി​ക്കു​ട്ടി​യും സു​ഖ​മി​ല്ലാ​ത്ത ഒ​രു സ​ഹോ​ദ​ര​നു​മാ​ണ് ഈ ​സ​മ​യം വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. നി​ല​വി​ളി​കേ​ട്ട് സ​മീ​പ​വാ​സി​ക​ളും നാ​ട്ടു​കാ​രും ഓ​ടി​ക്കൂടു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ർ ബ​ഹ​ളം​വ​ച്ച​തി​നെ തു​ട​ർ​ന്ന് അ​ക്ര​മി​ക​ൾ കാ​റി​ൽ ക​യ​റി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​യു​ന്നു.
അ​യ​ൽ​വാ​സി​ക​ളും അ​ടു​ത്ത വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന സ​ഹോ​ദ​ര​ൻ ബാ​ബു​രാ​ജും ചേ​ർ​ന്ന് ചി​ത്ര​യെ ആ​ദ്യം ചെ​റു​തു​രു​ത്തി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും, പി​ന്നീ​ട് തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ചി​ത്ര പാ​ല​ക്കാ​ട് പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു അ​നാ​ഥ​ാല​യ​ത്തി​ന്‍റെ സു​പ്പ​ർ​വൈ​സ​റാ​യി ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു.
കു​റ​ച്ച് നാ​ളു​ക​ളാ​യി ഭ​ർ​ത്താ​വു​മാ​യി പി​ണ​ങ്ങി ചെ​റു​തു​രു​ത്തി​യി​ലെ വ​സ​തി​യി​ലാ​യി​രു​ന്നു താ​മ​സം. കു​ന്ദം​കു​ളം എ​സി​പി ടി.​എ​സ്. സി​നോ​ജ് ,വ​ട​ക്കാ​ഞ്ചേ​രി സി​ഐ എം.​മാ​ധ​വ​ൻ​കു​ട്ടി, ചെ​റു​തു​രു​ത്തി എ​സ്ഐ വി.​പി. സി​ബീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ൻ​ക്വ​സ്റ്റ് പൂ​ർ​ത്തി​യാ​ക്കി.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.