മകന് മറ്റ് സ്ത്രീകൾ ഉണ്ട് എന്ന് വിശ്വസിപ്പിച്ചു മരുമകളെ പീഡിപ്പിച്ച അമ്മായിഅച്ഛൻ പിടിയിൽ

2020-01-15 22:15:02

മകന് മറ്റ് സ്ത്രീയുമായി ഉള്ള ബന്ധം പറഞ്ഞു മരുമകളെ പീഡിപ്പിച്ച് അമ്മായിയച്ഛൻ 


തൃശൂർ: മകന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് മരുമകളെ പീഡനത്തിനായിരയാക്കിയ അമ്മായിയച്ഛൻ പൊലീസ് പിടിയിൽ. തൃശൂർ വെള്ളിക്കുളങ്ങര കോരച്ചാലിലുള്ള 67 വയസുകാരനായ ദിവാകരനാണ് പൊലീസ് പിടികൂടിയത്. മരുമകൾ നൽകിയ പരാതിയിന്മേൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞ വർഷം ഏപ്രിൽ മാസത്തിലാണ് സംഭവം നടന്നത്. ഇയാളുടെ മരുമകളെ അവരുടെ ഭർത്താവ് മദ്യപിച്ചുകൊണ്ട് നിരന്തരം ഉപദ്രവിക്കുമായിരുന്നു.


ഈ സമയത്ത് മരുമകളെ സഹായിക്കാനായി എത്തുക ദിവാകരനായിരുന്നു. സാഹചര്യം മുതലെടുത്തുകൊണ്ട്. ഭർത്താവിന് മറ്റൊരു പെൺകുട്ടിയുമായി ബന്ധമുണ്ടെന്നും ഇനിയും ഒപ്പം കഴിഞ്ഞാൽ കൊലപ്പെടുത്തുമെന്നും ദിവാകരൻ തന്റെ മരുമകളോട് പറഞ്ഞിരുന്നു. ഭർത്താവിൽ നിന്നും രക്ഷപ്പെടുത്താനായി എറണാകുളത്ത് മറ്റൊരു സ്ഥലത്ത് താൻ താമസിപ്പിക്കാമെന്നും ഇയാൾ മരുമകളോട് പറഞ്ഞിരുന്നു.
തുടർന്ന് കെ.എസ്.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപത്തുള്ള ഒരു ടൂറിസ്റ്റ് ഹോമിൽ ഇരുവരും മുറിയെടുത്തു, എന്നാൽ രാത്രിയായപ്പോഴാണ് ഇയാളുടെ മട്ട് മാറിയത്. മരുമകളെ ഇയാൾ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിൽ തൃശൂർ വെള്ളിക്കുളങ്ങര പൊലീസ് കേസെടുത്ത ശേഷം എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലേക്ക് ട്രാൻസ്ഫർ ചെയ്തു.
Newskeralaonline

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.