പൗരത്വ നിയമത്തിനെതിരെ പൂപ്പലം അജാസ് കോളേജ് യൂനിയൻ പ്രമേയം പാസ്സാക്കി

2020-01-18 08:30:08

പെരിന്തൽമണ്ണ: വംശീയതയുടെയും ഭരണഘടന വിരുദ്ധതയുടേയും പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസ്സാക്കിക്കൊണ്ട് പൂപ്പലം അജാസ് കോളേജ് വേറിട്ട പ്രതിഷേധത്തിന് സാക്ഷ്യം വഹിച്ചു. കോളേജ് യൂനിയൻ ചെയർമാൻ ഹനാനു റഹ്മാൻ പ്രമേയം അവതരിപ്പിച്ചു. കോളജ് യൂനിയൻ പ്രമേയം പാസ്സാക്കി.

കോളേജ് പ്രിൻസിപ്പൽ എ.പി റിയാസ് സംസാരിച്ചു. വിദ്യാർഥികൾ മുദ്രാവാക്യം വിളിച്ചും വിവിധ പ്ലക്കാർഡുകൾ ഉയർത്തിയും പ്രമേയത്തെ സ്വാഗതം ചെയ്തു.

ഫോട്ടോ കാപ്ഷൻ: പൗരത്വ നിയമത്തിനെതിരെ പൂപ്പലം അജാസ് കോളേജ് യൂനിയൻ ചെയർമാൻ ഹനാനു റഹ്മാൻ പ്രമേയം അവതരിപ്പിക്കുന്നു.
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.