ഉത്തരവാദിത്ത ടൂറിസം കേന്ദ്രങ്ങളിൽ സന്ദർശനം നടത്തി

2020-01-18 08:48:28

ബേക്കൽ ഡെസ്റ്റിനേഷനിലെ ഉത്തരവദിത്ത ടൂറിസം സംരഭകരെ കുറിച്ച് പഠിക്കാൻ മഞ്ചേശ്വരം ഗവൺമെൻറ് കോളേജിലെ ഡിപ്പാർട്ട്മെന്റ് ഓഫ് ടൂറിസം ആൻറ് ട്രാവൽ മാനേജ്മെന്റ് സ്റ്റഡീസിലെ  വിദ്യാർത്ഥികൾ ജില്ലയിലെ വിവിധ ഉത്തരവാദിത്ത ടൂറിസം കേന്ദ്രങ്ങളിൽ സന്ദർശനം നടത്തി.

തദ്ദേശീയർ ടൂറിസത്തിൽ നിന്നും വരുമാനമുണ്ടാക്കുന്ന  വട്ടിമടയൽ ,മൺപാത്ര നിർമാണം, കള്ള് ചെത്ത് തുടങ്ങിയ വിവിധ  കേന്ദ്രങ്ങൾ സന്ദർഷിച്ച്  സംരഭകരുടെ വീട്ടിലുണ്ടാക്കിയ നാടൻ ഭക്ഷണവും വിദ്യാർത്ഥികൾ കഴിച്ചു.

ബേക്കലിലെ RT മിഷൻ പ്രവർത്തനങ്ങളെ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്താൻ വകുപ്പ് മേധാവി  Dr. സിന്ധു ജോസഫ് , ജിയോഗ്രഫി പ്രൊഫസർ വിനീഷ്, ജില്ലാ ഉത്തരവാദിത്ത മിഷൻ കോർഡിനേറ്റർ ശ്രീമതി. ധന്യ ,എന്നിവർ സന്ദർശനത്തിന് നേതൃത്വം നൽകി.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.