ദുരിത ബാധിതരെ സഹായിക്കാൻ വിത്യസ്ത മാർഗങ്ങളുമായി ഡിവൈഎഫ്ഐ
2020-01-26 23:15:46

തിരുവനന്തപുരം : സമൂഹത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ വ്യത്യസ്തമായ മാർഗങ്ങൾ തേടുകയാണ് യുവജനങ്ങൾ. വീടുകളിൽ കയറിയിറങ്ങി പാഴ് വസ്തുക്കൾ ശേഖരിച്ച് വിൽപന നടത്തി കിട്ടിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനായിരുന്നു പാലക്കാട്ടെ ഡിവൈഎഫ്ഐ പ്രവർത്തകർ ഇന്ന് വന്നത്.
പൊട്ടിയ പാത്രങ്ങൾ, പഴയ ഇരുമ്പ്, പ്ലാസ്റ്റിക്, പത്രമാസികകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിങ്ങനെ പാഴ് വസ്തുക്കൾ ശേഖരിച്ച് വിൽപന നടത്തിയാണ് ഇവിടത്തെ യുവത മാതൃകയായത്.
ഒന്നും പാഴല്ല, ഒന്നും ചെറുതുമല്ല, പ്രളയാനന്തര കേരളത്തിനായി പാലക്കാടൻ യുവതയുടെ കൈത്താങ്ങ് എന്ന സന്ദേശവുമായാണ് ഇവർ ജില്ലയിലെ 15 ബ്ലോക്കുകളിൽ നിന്ന് 7,51,490 രൂപ സമാഹരിച്ചത്. പ്രളയ സമയത്ത് വയനാട്, മലപ്പുറം ജില്ലകളിലേക്ക് അവശ്യസാധനങ്ങൾ കയറ്റി അയച്ചതിനുശേഷമാണ് ഈ ക്യാമ്പയിൻ ഡി.വൈ. എഫ് ഐ. ജില്ലാ കമ്മിറ്റി ഏറ്റെടുത്തതെന്ന് ഭാരവാഹികൾ പറഞ്ഞു. യുവജനങ്ങളാണ് നമ്മുടെ നാടിന്റെ പ്രതീക്ഷ. അവരിൽ നിന്നും ഇനിയും ഇത്തരം നല്ല കാര്യങ്ങൾ പ്രതീക്ഷിക്കുന്നു.