യുവതലമുറയ്ക്ക് തൊഴിൽ ലഭ്യത സർക്കാർ ഉറപ്പാക്കും

2020-01-26 23:22:26

ആധുനിക ശാസ്ത്ര മേഖലയിലെ വളര്‍ച്ചയ്ക്കനുസൃതമായി യുവതലമുറയ്ക്ക് തൊഴില്‍ ലഭ്യതയും സംരംഭകത്വവും ഉറപ്പാക്കുന്ന പാഠ്യ രീതികള്‍ക്ക് ഊന്നല്‍ നല്‍കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.  

പാലക്കാട് ഗവ. പോളിടെക്‌നിക് കോളേജില്‍ ആരംഭിച്ച ഫാബ് ലാബ്, കൊച്ചിന്‍ സൂപ്പര്‍ ഫാബ് ലാബ് എന്നിവ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. 

സംസ്ഥാനത്തെ പോളിടെക്‌നിക് മേഖലയില്‍ ആദ്യമായാണ് സ്റ്റാര്‍ട്ടപ്പ് പദ്ധതി ആരംഭിക്കുന്നത്. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വന്‍ സാധ്യതയുള്ള ഈ നൂറ്റാണ്ടില്‍ ലോകമെമ്പാടും സ്റ്റാര്‍ട്ടപ്പ് എക്കോസിസ്റ്റം വളര്‍ന്നു കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്തെ വിവിധ എഞ്ചിനീയറിംഗ് കോളേജുകളിലായി 20 മിനി ഫാബ് ലാബുകളാണുളളത്. ഇരുപത്തിഒന്നാമത്തെ ഫാബ് ലാബാണ് ജില്ലയില്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. അഭ്യസ്തവിദ്യരായ കേരളത്തിലെ യുവജനങ്ങള്‍ക്ക് അനവധി ബിസിനസ് ആശയങ്ങള്‍ മുതല്‍ക്കൂട്ടായിട്ടുണ്ട്. ഇവ ഒരു ചരടില്‍ കോര്‍ത്ത് സംസ്ഥാനത്ത് വ്യവസായ സാധ്യത വര്‍ധിപ്പിക്കാനും തൊഴിലില്ലായ്മ പരിഹരിക്കാനും  കഴിയുമെന്നതാണ് സ്റ്റാർട്ടപ്പ് സംരംഭങ്ങളുടെ പ്രത്യേകത.  ജില്ലയിലെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളുടെ അനന്തസാധ്യതകള്‍ മുന്നില്‍കണ്ടാണ് ഫാബ് ലാബ് ആരംഭിച്ചിരിക്കുന്നത്. 

വിദേശത്തുനിന്നും മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് അവരുടെ അനുഭവസമ്പത്ത്,  ജോലിയിലെ കഴിവ്,  ആശയവ്യക്തത എന്നിവ കൂടുതലാണെന്നും  ഇവരെ സംരക്ഷിക്കാന്‍ കൂടിയാണ് ഇത്തരം കേന്ദ്രങ്ങളുടെ ലക്ഷ്യം.  അന്താരാഷ്ട്ര നിലവാരമുള്ള പഠന സാഹചര്യങ്ങളും അധ്യാപനരീതിയും മികച്ച സാങ്കേതിക വിദഗ്ധരെ സൃഷ്ടിക്കും. കാലത്തിനൊത്ത അധ്യാപനവും പഠനപ്രവര്‍ത്തനങ്ങളും  ഫലപ്രദമായി നടപ്പില്‍ വരുത്തി ഗവ. പോളിടെക്‌നിക്കുകളെ  മികവിന്റെ  കേന്ദ്രങ്ങളാക്കണം.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.