പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഭരണഘടന സംരക്ഷണ സദസ് സംഘടിപ്പിച്ചു

2020-01-27 23:35:33

 പൗരത്വ ഭേദഗതിനിയമത്തിനെതിരെ
ഭരണഘടന സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു

തിരൂർ ; പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് വളവന്നൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ റിപ്ലബിക് ദിനത്തില്‍ തുവ്വക്കാട് വെച്ച് ഭരണഘടന സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു. പി.സി.സി സെക്രട്ടറി പി.കെ ഹൈദ്രോസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ജെ.സി.ഐ ട്രൈനര്‍ അഷ്‌റഫ് രാങ്ങാട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. ചുങ്കത്ത് അബ്ദുള്ള, സി.മുയ്തീന്‍,ഹനീഫ മൊല്ലഞ്ചേരി, പി. സി റസാഖ് മാസ്റ്റര്‍, സുബൈര്‍ മൊല്ലഞ്ചേരി,നാസര്‍.കടമ്പില്‍, രാമചന്ദ്രന്‍ നെല്ലിക്കുന്ന്, ഫസലുദ്ധീന്‍,റഷീദ്.കെ, വിജയന്‍.കെ, രാജേഷ്.എം.ടി എന്നിവര്‍ പ്രസംഗിച്ചു.

ഫോട്ടോ അടിക്കുറിപ്പ്
വളവന്നൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് നേതൃത്വത്തില്‍ സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ സദസ്സ്

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.