ജസ്പ്രീത് സിംങ് വംശീയ തയുടെ ഇരയെന്ന്

2020-03-05 14:01:25

ജസ്പ്രീത് സിംഗ് വംശീയതയുടെ ഇര :ഫ്രറ്റേണിറ്റി മൂവ്മെന്റ് 

കോഴിക്കോട് :മലബാർ ക്രിസ്ത്യൻ കോളേജിൽ ആത്മഹത്യ ചെയ്ത ഫൈനൽ ഇയർ വിദ്യാർത്ഥി ജസ്പ്രീത് സിംഗ് വംശീയതയുടെ ഇരയാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന സെക്രട്ടറി ഷഹിൻ ശിഹാബ് പറഞ്ഞു. ജസ്പ്രീതിന്റെ മരണത്തിന് കാരണക്കാരായവരെ ശിക്ഷിക്കുക, വംശീയ അധിക്ഷേപം നടത്തിയ അധ്യാപകർക്കെതിരെ നിയമ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു ഫ്രറ്റേണിറ്റി ജില്ലാ കമ്മിറ്റി കോളേജിലെക്  നടത്തിയ മാർച്ച്‌ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരീക്ഷ എഴുതിക്കാൻ പ്രിൻസിപ്പലിന് അധികാരം ഉണ്ടായിരിക്കെ വിദ്യാർത്ഥിയുടെ ന്യായമായ ആവശ്യങ്ങൾ നിരാകരിച്ചികൊണ്ട് മരണത്തിലേക്ക് തള്ളിവിടുകയാണ് കോളേജ് അധികൃതർ ചെയ്തിരിക്കുന്നത്. വംശീയ അധിക്ഷേപം നടത്തിയ അധ്യാപകരെ നിയനടപടിക്ക് വിധേയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ്‌ റഹീം ചേന്ദമംഗല്ലൂർ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ലബീബ് കായക്കൊടി, ക്രിസ്ത്യൻ കോളേജ് യൂണിറ്റ് പ്രസിഡന്റ്‌ യാസിൻ അഷ്‌റഫ്, ഷാഹിൽ എന്നിവർ സംസാരിച്ചു. പ്രകടനം കോളേജിന് മുന്നിൽ പോലീസ് ബാരിക്കേഡ് നിരത്തി തടഞ്ഞു.ജില്ലാ വൈസ് പ്രസിഡന്റ്‌ സജീർ ടിസി, റഈസ് കുണ്ടുങ്ങൽ, ഫഹീമ, ബിനാസ് എന്നിവർ നേതൃത്വം നൽകി.

 

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.