കൊവിഡ്-19നെ നേരിടാന്‍ ഉത്തര കൊറിയക്ക് സഹകരണം വാഗ്ദാനം ചെയ്ത് ട്രംപ്
മൊയ്തീന് പുത്തന്‍ചിറ
2020-03-23 21:08:20

വാഷിംഗ്ടണ്‍: കൊവിഡ്-10നെ തുരത്താന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സഹകരണം ഉണ്ടാകുമെന്ന് പ്രതിപാദിച്ച്, ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നിന് അയച്ച കത്ത് ഉത്തര കൊറിയ ശനിയാഴ്ച സ്വാഗതം ചെയ്തു. സംഘര്‍ഷങ്ങള്‍ക്ക് അയവു വന്നില്ലെങ്കിലും, ഇരുനേതാക്കളും തമ്മിലുള്ള പ്രത്യേകവും സുദൃഢവുമായ വ്യക്തിഗത ബന്ധത്തിന്റെ അടയാളമാണിതെന്ന് ഉത്തര കൊറിയ അവകാശപ്പെട്ടു.
ട്രംപ് കത്ത് അയച്ചതായി ട്രംപ് അഡ്മിനിസ്ട്രേഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് സ്ഥിരീകരിച്ചു. നിലവിലുള്ള മഹാമാരിയുടെ സമയത്ത് ആഗോള നേതാക്കളുമായി ഇടപഴകാനുള്ള ട്രംപിന്റെ ശ്രമങ്ങളുടെ ഭാഗമാണിതെന്ന് അദ്ദേഹം പറഞ്ഞു. ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായി ആശയവിനിമയം തുടരാന്‍ പ്രസിഡന്റ് ആഗ്രഹിക്കുന്നതായും ഉദ്യോഗസ്ഥന് പറഞ്ഞു.
കഴിഞ്ഞ ജൂണില്‍ ട്രംപ് കിമ്മുമായി നടത്തിയ മൂന്നാമത്തെ ഉച്ചകോടിയില്‍ ദക്ഷിണ കൊറിയയുമായുള്ള സൈനികവല്‍ക്കരിക്കപ്പെട്ട മേഖലയില്‍ നിന്ന് കുറച്ചുകാലം ഉത്തര കൊറിയയിലേക്ക് ചുവടു മാറ്റിയെങ്കിലും, പ്യോങ്യാങിന്റെ ആണവ, മിസൈല്‍ പദ്ധതികള്‍ ഉപേക്ഷിക്കാനുള്ള ട്രംപിന്റെ ശ്രമം വിജയിച്ചില്ല.
സാമ്പത്തിക ഉപരോധം നീക്കാന്‍ അമേരിക്കയെയും സഖ്യകക്ഷികളെയും സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിക്കുന്നതിനാല്‍ ഉത്തര കൊറിയ അവസാന സമയം രണ്ട് ഹ്രസ്വദൂര മിസൈലുകള്‍ വിക്ഷേപിച്ചത് ഉള്‍പ്പടെ നിരവധി മിസൈല്‍ വിക്ഷേപണങ്ങള്‍ക്ക് ആരംഭം കുറിക്കുകയും ചെയ്തു.
കൊറോണ വൈറസില്‍ നിന്ന് തന്റെ ജനങ്ങളെ സംരക്ഷിക്കാനുള്ള ഉത്തര കൊറിയന്‍ നേതാവിന്റെ ശ്രമത്തില്‍ തനിക്ക് മതിപ്പുണ്ടെന്ന ട്രംപിന്റെ കത്ത് കിമ്മിന് ലഭിച്ചതായി ഉത്തര കൊറിയ സ്റ്റേറ്റ് മാധ്യമമായ കെസിഎന്‍എ റിപ്പോര്‍ട്ട് ചെയ്തു.
പകര്‍ച്ചവ്യാധിയുടെ ഗുരുതരമായ ഭീഷണികളില്‍ നിന്ന് തന്റെ ജനങ്ങളെ സംരക്ഷിക്കാന്‍ ചെയര്മാന് നടത്തിയ ശ്രമങ്ങളില്‍ തനിക്ക് മതിപ്പുണ്ടെന്ന് ട്രംപ് തന്റെ കത്തില്‍ സൂചിപ്പിച്ചിട്ടുണ്ടെന്ന് കിമ്മിന്റെ സഹോദരി കിം യോ ജോങ് നടത്തിയ പത്രസമ്മേളനത്തില്‍ പ്രസ്താവിച്ചതായി കെസിഎന്‍എ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, കത്ത് എപ്പോഴാണ് ലഭിച്ചതെന്ന് പറഞ്ഞില്ല.
നേതാക്കള്‍ തമ്മിലുള്ള നല്ല വ്യക്തിബന്ധം ഉണ്ടായിരുന്നിട്ടും, ‘നിഷ്പക്ഷതയും സന്തുലിതാവസ്ഥയും നല്കുന്നില്ലെങ്കില്, ഏകപക്ഷീയവും അത്യാഗ്രഹവുമായ ഉദ്ദേശ്യങ്ങള്‍ എടുത്തുകളയുന്നില്ലെങ്കില് ഉഭയകക്ഷി ബന്ധം കൂടുതല്‍ വഷളാകും.’ എന്ന് കത്തില്‍ പറയുന്നു.
ശനിയാഴ്ച നടന്ന ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണത്തിന് ശേഷമാണ് റിപ്പോര്‍ട്ട്. ആഗോള പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ ‘അനുചിതമായ നടപടി’ ഉടന്‍ നിര്‍ത്തി വെക്കണമെന്ന് ദക്ഷിണ കൊറിയ ആവശ്യപ്പെടുകയും ചെയ്തു.