നിരോധനാജ്ഞ: മലപ്പുറത്ത് 126 കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു

2020-04-04 23:02:21

മലപ്പുറം: കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചതിന് ജില്ലയില്‍ പൊലീസ് 126 കേസുകള്‍ കൂടി ഇന്നലെ (ഏപ്രില്‍ 04) രജിസ്റ്റര്‍ ചെയ്തു. വിവിധ സ്റ്റേഷനുകളിലായി 134 പേരെ ഇന്നലെ അറസ്റ്റു ചെയ്തതായി ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരീം അറിയിച്ചു.

നിര്‍ദേശങ്ങള്‍ ലംഘിച്ച് നിരത്തിലിറക്കിയ 33 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇതോടെ നിരോധനാജ്ഞ ലംഘിച്ചതിന് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 826 ആയി. 1,000 പേരെയാണ് ഇതുവരെ അറസ്റ്റു ചെയ്തത്. ജില്ലയിലാകെ ഇതുവരെ 227 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

ഡ്രോണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണം ജില്ലയില്‍ തുടരുകയാണ്. ഇതുവഴി മൂന്ന് കേസുകളിലായി 18 പേരെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ അറസ്റ്റ് ചെയ്തു. വേങ്ങരയില്‍ നിരോധനാജ്ഞ ലംഘിച്ച് കുളത്തില്‍ മീന്‍ പിടിച്ചതിന് എട്ടുപേരും മലപ്പുറത്ത് അനാവശ്യമായി സംഘം ചേര്‍ന്നതിന് നാലുപേരും നിലമ്പൂരില്‍ പള്ളിയില്‍ കുര്‍ബാന ഷൂട്ട് ചെയ്യാനെത്തിയ ആറു പേരുമാണ് അറസ്റ്റിലായതെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.