ട്രക്ക് ഡ്രൈവർമാർക്കു വേണ്ടി സപ്ളൈകോ ആരംഭിച്ച സൗജന്യ ഭക്ഷണപ്പൊതി നൽകുന്ന പദ്ധതി എറണാകുളം തുടക്കമായി

2020-04-12 23:02:49

എറണാകുളം ; 
 ട്രക്ക് ഡ്രൈവർമാർക്കു വേണ്ടി സപ്ളൈകോ ആരംഭിച്ച സൗജന്യ ഭക്ഷണപ്പൊതി നൽകുന്ന പദ്ധതി എറണാകുളം തുടക്കമായി.
 പദ്ധതി പ്രകാരം ശനിയാഴ്ച 150 പേർക്ക് ഭക്ഷണം നൽകിയതായി സിഎം ഡി .പി.എം.അലി അസ്ഗർ പാഷ അറിയിച്ചു. ജില്ലാ ഭരണകൂടത്തിൻ്റെ സഹകരണത്തോടെയാണ് പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്.

ആവശ്യമനുസരിച്ച് ഊണ്, ചപ്പാത്തി, പൊറോട്ട, വെജിറ്റബിൾ കറി എന്നിവ അടങ്ങിയ ഭക്ഷണപ്പൊതികളാണ് ഡ്രൈവർമാർക്ക് നൽകിയത്. ഇതിനൊപ്പം വെള്ളവും നൽകി. ദിവസവും ഉച്ചയ്ക്ക് 12 മണി മുതൽ വൈകീട്ട് മൂന്നു വരെയാണ് ഭക്ഷണം ലഭിക്കുക.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.