കോവിഡ19 ടെലിമെഡിസിൻ പദ്ധതി ക്ക് തുടക്കമായി

2020-04-17 22:34:24

    
    കോവിഡ് 19 ടെലി മെഡിസിന് തുടക്കമായി

കൊല്ലം ജില്ലാ ആരോഗ്യ വകുപ്പ്  കെ ജി എം ഒ എ യുടെ സഹകരണത്തോടെ ആരംഭിച്ച ടെലി മെഡിസിന്‍ പ്ലാറ്റ്‌ഫോമായ  c19care.net ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ ഉദ്ഘാടനം ചെയ്തു. ഈ സംരംഭം എല്ലാവരും ഉപയോഗപ്പെടുത്തണമെന്നും സാമൂഹിക അകലം പാലിക്കുന്നതിലൂടെ കോവിഡ് 19 നിയന്ത്രണം സാധ്യമാകുമെന്നും  അദ്ദേഹം പറഞ്ഞു. വെബ്‌സൈറ്റ് സേവനം പൂര്‍ണമായും സൗജന്യമാണ്. എല്ലാ ദിവസങ്ങളിലും വൈകുന്നേരം നാലു മുതല്‍ രാത്രി എട്ടു വരെ പൊതുജനങ്ങള്‍ക്ക്  ടെലി മെഡിസിന്‍ സേവനം  ലഭ്യമാണെന്ന് കെ ജി എം ഒ എ ജില്ലാ പ്രസിഡന്റ് ഡോ എസ് അജയകുമാര്‍ അറിയിച്ചു. ജില്ലയിലെ വിവിധ സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരായിരിക്കും സേവനം നല്‍കുക. ചടങ്ങില്‍ ജില്ലാ സെക്രട്ടറി ഡോ ക്ലെനിന്‍ ഫെറിയ, ഡി എം ഒ ഡോ ആര്‍ ശ്രീലത, ഡോ ആര്‍ സന്ധ്യ, ഡോ ജെ മണികണ്ഠന്‍, ഡോ സി ആര്‍ ജയശങ്കര്‍, ഡോ അനു, ഡോ രോഹന്‍, ഡോ ജോണ്‍ മാത്യു, ഡോ ടിമ്മി എന്നിവര്‍ പങ്കെടുത്തു.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.