പാലക്കാട് സ്വദേശിനിയായ മുത്തശ്ശിക്ക് അവശ്യമരുന്ന് എത്തിച്ചു സിപിടി
2020-04-18 22:05:15

പാലക്കാട് : പാലക്കാട് സ്വദേശിയായ മുത്തശ്ശിക്ക് അവശ്യമരുന്ന് അന്യസംസ്ഥാനത്ത് നിന്ന് എത്തിച്ച് നല്കി ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം.
പാലക്കാട്ടുള്ള പ്രായമായ അമ്മക്ക് അടിയന്തിരമായി നല്‍കേണ്ട മരുന്ന് കോയമ്പത്തൂര്‍ നിന്നുമാണ് എത്തിച്ചു നല്‍കിയത്. അന്യസംസ്ഥാനമായ കര്‍ണ്ണാടക ബാംഗ്ലൂരില്‍ നിന്ന് സംഘടന മരുന്ന് എത്തിച്ച് നല്കിയ വിവരം കണ്ടാണ് മരുന്ന് വേണമെന്ന അഭ്യര്‍ത്ഥനയുമായി പാലക്കാട് വടക്കാഞ്ചേരി സ്വദേശിയും ബാങ്ക് ഉദ്യോഗസ്ഥനുമായ സജിയാണ് ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം സംസ്ഥാന പ്രസിഡന്റ് സികെ നാസറിന് ഈ വിവരം ആദ്യം കൈമാറുന്നത്. ഉടന്‍ തന്നെ സി.പി.റ്റി യുടെ തന്നെ സംസ്ഥാന ഭാരവാഹികളായ ശാന്തകുമാര്‍ തിരുവനന്തപുരം, വിനോദ് അണിമംഗലം എന്നിവരെ വിവരം ധരിപ്പിക്കുകയും അവര്‍ ഇടപെട്ട് നിരവധി പേരുടെ ശ്രമഫലമായി മരുന്ന് എത്തിച്ചു നല്‍കുകയായിരുന്നു.
ഈ സേവന പ്രവര്‍ത്തനത്തില്‍ പങ്കാളികളായ കൊല്ലം ഡിഎഫ്ഒ ഹരികുമാര്‍, അജീഷ്, പാലക്കാട് സ്കൗട്ട് & ഗൈഡ്സ് ജ്യോതിരാജ്, ആബുലന്‍സ് സൗകര്യം ലഭ്യമാക്കിയ അര്‍ഷാദ്' ഡ്രൈവര്‍ അസ്കര്‍, മരുന്ന് കോയമ്പത്തൂര്‍ നിന്നും വാങ്ങി നല്കിയ മുഹമ്മദ് ,പാലക്കാട് ഡിഎഫ്ഒ അരുണ്‍ ബാസ്ക്കര്‍, പ്രദീഷ് എന്‍ഡിആര്‍എഫ്, രാജേഷ് എന്നിവര്‍ക്കും കൂടാതെ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ സുമനസുകള്‍ക്കും സിപിടിയുടെ നന്ദി അറിയിക്കുന്നു
ഫോട്ടോ ; കോയമ്പത്തൂരില്‍ നിന്ന് എത്തിച്ച അവശ്യമരുന്ന് ഉടമസ്ഥന് കൈമാറുന്നു