നാലര വയസ്സുകാരി സഹ്ല മോള് ചികിത്സയ്ക്കായി ചെന്നൈയിലേക്ക് യാത്ര തിരിച്ചു
2020-04-21 22:01:27

കാസര്‍ഗോഡ ്: ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം (സിപിടി) യുടെ ഇടപെടല്‍ ഫലം കണ്ടു. നാലര വയസ്സുകാരി സഹ്ല മോള് ചികിത്സയ്ക്കായി ചെന്നൈയിലേക്ക് യാത്ര തിരിച്ചു.ലോക്ക് ഡൗണ്‍ കാരണം യാത്ര ബുദ്ധിമുട്ട് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ കണ്ണിന് ക്യാന്‍സര്‍ ബാധിച്ച കാസറഗോഡ് പുത്തിഗെ പഞ്ചായത്തിലെ 4 വയസ്സുകാരി ഫാത്തിമത്ത് സഹ്ലയ്ക്ക് തുടര്‍ ചികിത്സയുടെ ഭാഗമായി കീമോ ചെയ്യാന്‍ അടിയന്തിരമായി ചെന്നൈയില്‍ എത്തിച്ചേരാന്‍ സഹായം ചെയ്ത് തരണമെന്ന് കുട്ടിയുടെ പിതാവ് ഹമീദിന്റെ അഭ്യര്‍ത്ഥന പ്രകാരം അയല്‍വാസിയായ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം കെ സി മോഹനന് ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം സംസ്ഥാന ജനറല്‍ സെക്രട്ടറി സുനില്‍ മളിക്കാലിനെ ബന്ധപ്പെട്ടത്. കുട്ടിയുടെ പിതാവും ഇരു കണ്ണിന് കാഴ്ച്ച വൈകല്യം സംഭവിച്ച് ചികിത്സയില്‍ ഉള്ള വ്യക്തിയാണ്.
ഉടനെ തന്നെ സുനില്‍ മളിക്കാലിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് ശാന്തകുമാര്‍ സി.പി.റ്റി ആക്ഷന്‍ ഫോഴ്സിന്റെ സഹായത്തോടെ കൊല്ലം ഉഎഛ കെ ഹരികുമാര്‍ , സിവില്‍ ഡിഫന്‍സ് എമര്‍ജന്‍സി റെസ്പോണ്‍സ് അംഗങ്ങളായ ഹരികൃഷ്ണന്, അജീഷ് സുരേന്ദ്രന്,ജിത്ത് രാജ്,മാത്യൂ തോമസ് ,തിരുവനന്തപുരം റവന്യൂ ഡിപ്പാര്‍ട്ട്മെന്റിലെ ശ്രീജ , വയനാട് കലക്ടറേറ്റിലെ സന്ദീപ് കുമാര്‍,സരിത സുധാകര്‍ മൊയി ദീന് കുമ്പള ,മുഹമ്മദ് മുക്താര്‍ ,മൊയിദീന്‍ പൂവടുക്ക എന്നിവരുടെ ഇടപെടലിലൂടെ കുട്ടിയേയും കൊണ്ട് ചെന്നൈയില്‍ എത്താനുള്ള ജില്ലാ കളക്ടറുടെ വാഹന പാസ്സ് ശരിപ്പെടുത്തി. കൂടാതെ കുട്ടിയേയും കൊണ്ട് സൗജന്യമായി കൊണ്ട് പോകാനുള്ള വാഹനവും മറ്റ് ചിലവുകളും കണ്ടെത്തിയിരുന്നു. ചെന്നൈയിലേക്കുള്ള യാത്ര പാസ്സ് കുട്ടിയുടെ വീട്ടില്‍ എത്തി സുനില്‍ മളിക്കാല്‍ കുട്ടിയുടെ ഉമ്മയുടെ പിതാവിന് കൈമാറി.
കുട്ടിയേയും കൊണ്ട് യാത്ര തിരിക്കാനുള്ള തയ്യാറെടുപ്പിനിടെ യുവജന കമ്മീഷന് അംഗം ശ്രീ .കെ. മണികണ്ഠന്റെ ഇടപെടലിലൂടെ സാമൂഹ്യ സുരക്ഷാ മിഷന് കുട്ടിയുടെ യാത്ര സൗകര്യവും ചിലവുകളും ഏറ്റെടുത്തതായി സുനില്‍ മളിക്കാലിന് അറിയിപ്പ് നല്കി. ഇതോടെ സാമൂഹ്യ സുരക്ഷാ മിഷന് ഏര്‍പ്പെടുത്തിയ ആംബുലന്‍സില്‍ യാത്ര തിരിക്കുവാന്‍ തീരുമാനിക്കുകയും സൗജന്യമായി കൊണ്ട് പോകാനുള്ള സാമൂഹ്യ സുരക്ഷാ മിഷന്റെ ഇടപെടല്‍ സംഘടന സ്വാഗതം ചെയ്യുന്നതായും അറിയിച്ചു. കുട്ടിയെ അവസാന കീമോ തെറാപ്പി കഴിഞ്ഞാല്‍ ഉടനെ കുട്ടിയുടെ കണ്ണിനുള്ള ശസ്ത്രക്രിയയും നടത്തേണ്ടതുണ്ട്. സാമ്പത്തികമായി പിന്നേക്കാം നില്ക്കുന്ന ഈ കുടുംബത്തിന് തുടര്‍ ചികിത്സയുടെ സാമ്പത്തിക ഭാരം താങ്ങാനാവുന്നതല്ല. തുടര്‍ ചികിത്സയുടെ മുഴുവന്‍ ചിലവും വഹിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇടപെടല്‍ ഉണ്ടാകണം എന്നും അഭ്യര്‍ത്ഥിച്ചു.
ബുധനാഴ്ച വൈകുന്നേരത്തിന് മുമ്പ് ചെന്നൈയില്‍ എത്തിച്ചേരണമെന്നാണ് ആശുപത്രിയില്‍ നിന്ന് കുട്ടിയുടെ കുടുംബത്തിന് അറിയിപ്പ് ലഭിച്ചിട്ടുള്ളത്. എന്നാല്‍ ലോക്ക് ഡൗണ്‍ നില നില്‍ക്കെ തമിഴ്നാട് അതിര്‍ത്തി കടത്തി വിടുമോ എന്ന ആശങ്കയോടെയാണ് കുടുംബം ഇന്ന് 21-04-2020 ന് രാവിലെ 10 മണിക്ക് യാത്ര തിരിച്ചത് .. 9447151447
ഫോട്ടോ :
ചെന്നൈയിലേക്കുള്ള യാത്ര പാസ്സ് കുട്ടിയുടെ വീട്ടില്‍ എത്തി സംസ്ഥാന ജനറല്‍ സെക്രട്ടറി സുനില്‍ മളിക്കാല്‍ കുട്ടിയുടെ ഉമ്മയുടെ പിതാവിന് കൈമാറി.