ലോക്ക്ഡൗണിലും ലോക്കാകാതെ കുടുംബശ്രീ യൂണിറ്റുകള്‍

2020-04-22 19:50:23

    
    പത്തനംതിട്ട: ജില്ലയിലെ കുടുംബശ്രീ യൂണിറ്റുകള്‍ പലതും മാസ്‌കുകളും സൗജന്യ കിറ്റിനായുള്ള സഞ്ചിയും തുന്നുന്ന തിരക്കിലാണ്. കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ മാസ്‌കുകള്‍ക്ക് ക്ഷാമം നേരിട്ടപ്പോള്‍ ലഭ്യത ഉറപ്പാക്കുക എന്ന ഉദ്ദേശ്യത്തോടെ  കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തിലാണ് മാസ്‌ക് നിര്‍മാണം ആരംഭിച്ചത്. ജില്ലയിലെ സൗജന്യ റേഷന്‍ കിറ്റ് വിതരണത്തിനായി സഞ്ചികളും ഇവര്‍ നിര്‍മിച്ചു വരുന്നു. നാല് സപ്ലൈകോ ഡിപ്പോകളുടെ 1,80,000 സഞ്ചികളുടെ ഓര്‍ഡറാണ് യൂണിറ്റുകള്‍ക്ക് ലഭിച്ചിട്ടുള്ളത്.

ജില്ലാ മിഷന്റെ കീഴില്‍ ഏഴ് ബ്ലോക്കുകളിലായി 31 പ്രകൃതി സൗഹൃദ കുടുംബശ്രീ യൂണിറ്റുകളാണ് കോട്ടണ്‍ മാസ്‌ക് നിര്‍മാണം, തുണിസഞ്ചി നിര്‍മാണം എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്നും ഈ യൂണിറ്റുകളില്‍ നിന്ന് 26,500 തുണിസഞ്ചികള്‍ വിതരണം ചെയ്യാന്‍ കഴിഞ്ഞതായും  കുടുംബശ്രീ ജില്ലാ മിഷന്‍ കോ- ഓര്‍ഡിനേറ്റര്‍ കെ. വിധു പറഞ്ഞു. ഇതുവരെ 1,16,000 മാസ്‌കുകളും ഈ യൂണിറ്റുകളില്‍ നിര്‍മിച്ച് വിതരണം ചെയ്തു കഴിഞ്ഞു.

കഴുകി വൃത്തിയാക്കി പലതവണ ഉപയോഗിക്കാന്‍ കഴിയുന്ന കട്ടിയുള്ള ലൈനിംഗ് കോട്ടണ്‍ തുണികള്‍ ഉപയോഗിച്ചാണ് മാസ്‌കുകള്‍ നിര്‍മിക്കുന്നത്.  പല നിറങ്ങളുള്ള തുണികള്‍ മാസ്‌ക് നിര്‍മാണത്തിനായി ഉപയോഗിക്കുന്നുണ്ട്. കോട്ടണ്‍ മാസ്‌കുകള്‍ക്ക് 15 രൂപയാണ് വില. മാസ്‌കുകള്‍  ജില്ലയിലെ വിവിധ വകുപ്പുകള്‍, കുടുംബശ്രീ സംസ്ഥാന മിഷന്‍ എന്നിവിടങ്ങളിലേക്കാണ് നല്‍കുന്നത്

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.