കടകൾ തുറക്കാൻ അനുമതി

2020-04-25 21:21:49

കോർപറേഷൻ, നഗരസഭാ പരിധിക്കു പുറത്തുള്ള  കേരള ഷോപ്‌സ് ആന്റ് എസ്റ്റാബ്‌ളിഷ്‌മെന്റ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള പാർപ്പിട സമുച്ചയങ്ങളിലും ചന്തകളിലെ കോംപ്ലക്‌സുകളിലുമുള്ള കടകൾ ഉൾപ്പെടെയുള്ള കടകൾ തുറക്കാൻ അനുമതി നൽകി ഉത്തരവായി. അതേ സമയം മൾട്ടി, സിംഗിൾ ബ്രാന്റ് മാളുകൾക്ക് അനുമതിയില്ല.

തിരുവനന്തപുരം:കോർപറേഷൻ, നഗരസഭാ പരിധിയിൽ ചെറിയ കടകളും പാർപ്പിട സമുച്ചയങ്ങളിലെ കടകളും ഒറ്റപ്പെട്ടുള്ള കടകളുമുൾപ്പെടെ തുറക്കാം. എന്നാൽ ചന്തകളിലുള്ള കോപ്ലക്‌സുകളും മൾട്ടി, സിംഗിൾ ബ്രാന്റ് മാളുകളും തുറക്കാൻ അനുമതിയില്ല.

തുറക്കുന്ന കടകളിൽ 50 ശതമാനം ജീവനക്കാർ മാത്രമേ ജോലിക്കെത്താവൂ. എല്ലാവരും മാസ്‌ക്ക് ധരിച്ചും ശാരീരിക അകലം പാലിച്ചും ജോലി ചെയ്യണമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.