മുൻഗണന ഇതര വിഭാഗങ്ങൾക്ക് പലവ്യഞ്ജന കിറ്റുകളുടെ വിതരണം എട്ടുമുതൽ
2020-05-05 21:31:49

മെയ് എട്ടു മുതൽ മുൻഗണന ഇതര വിഭാഗങ്ങൾക്ക് (നീല, വെള്ള കാർഡുകൾക്ക്) പലവ്യഞ്ജന കിറ്റുകളുടെ വിതരണം ആരംഭിക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ മന്ത്രി പി. തിലോത്തമൻ അറിയിച്ചു.
നീല, വെള്ള കാർഡുകൾക്ക് സാധാരണ ലഭിക്കുന്ന ധാന്യവിഹിതത്തിന് പുറമേ മെയ്, ജൂൺ മാസങ്ങളിൽ കാർഡ് ഒന്നിന് 10 കിലോ അരിവീതം അധികമായി ലഭിക്കും. കിലോയ്ക്ക് 15 രൂപ നിരക്കിലായിരിക്കും വിതരണം.
മുൻഗണനാ വിഭാഗങ്ങൾക്ക് കേന്ദ്ര സർക്കാർ തിരുവനന്തപുരം:പ്രഖ്യാപിച്ചിട്ടുള്ള സൗജന്യ അധിക വിഹിതം മെയ്, ജൂൺ മാസങ്ങളിലും തുടരും. ഇവർക്ക് സാധാരണ ലഭിക്കുന്ന റേഷൻ വിഹിതത്തിന് പുറമെയാണ് കേന്ദ്രവിഹിതം നൽകുന്നത്.
മുൻഗണനാ വിഭാഗം കാർഡുകൾക്ക് (മഞ്ഞ, പിങ്ക് കാർഡുകൾ) ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ കാർഡ് ഒന്നിന് ഒരു കിലോ പയർ അല്ലെങ്കിൽ കടല നൽകുന്നതിന് കേന്ദ്രവിഹിതം അനുവദിച്ചിട്ടുണ്ട്. ഏപ്രിൽ, മെയ് മാസങ്ങളിലെ വിഹിതം ഈ മാസംതന്നെ കാർഡ് ഒന്നിന് 1+1 (2 കിലോ) വീതം പയർ അല്ലെങ്കിൽ കടല എന്ന പ്രകാരം വിതരണം ചെയ്യും.