തരിശുനിലങ്ങളില്‍ പൊന്നുവിളയിക്കാന്‍ പുല്ലൂര്‍ ഗ്രാമീണം പൗരസമിതി
2020-05-07 22:05:41

തിരൂര്‍:തലക്കാട് പുല്ലൂര്‍ ഗ്രാമീണം പൗരമിതിയുടെ നേതൃത്വത്തില്‍ രണ്ടര ഏക്കറോളം വരുന്ന നെല്‍വയല്‍, കൃഷിയിറക്കി മാതൃകയാകുകയാണ് പുല്ലുരിലെ ഒരു കൂട്ടം യുവാക്കള്‍. വര്‍ഷങ്ങളോളം തരിശായി കിടന്നിരുന്ന ഈ വയലില്‍ വിരിപ്പ് കൃഷിക്ക് വിത്തെറിഞ്ഞ് തലക്കാട് പഞ്ചായത്ത് കൃഷി ഓഫീസര്‍ ശ്രീമതി നഷ് വ തുടക്കം കുറിച്ചു. വരാനിരിക്കുന്ന ക്ഷാമകാലത്തെ അതിജീവിക്കാന്‍ കൃഷിക്ക് സന്നദ്ധരാവണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വോനം ഉള്‍കൊണ്ട് മാതൃകപരമായ പ്രവര്‍ത്തനത്തിനാണ് കൂട്ടായ്മ മുന്നോട്ട് വന്നിരിക്കുന്നത്. പൂര്‍ണമായും ജൈവ വളമുപയോഗിച്ച് നടത്തുന്ന കൃഷിക്ക് തലക്കാട് പഞ്ചായത്തിന്റെയും കൃഷി വകുപ്പിന്റേയും എല്ലാ വിധ സഹകരണങ്ങളുമുണ്ട്. ഗ്രാമീണം പൗരസമിതിയുടെ പ്രതിവര്‍ഷ കാര്‍ഷിക പ്രചരണ പദ്ധതിയായ വിത്തും കൈകോട്ടും കാമ്പെയിനിന്റെ ഭാഗമായി വ്യത്യസ്ഥ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുളളത്.പുല്ലൂര്‍ ഗ്രാമീണം' പൗരസമിതി ചെയര്മാന് ഉൃ.ഫര്‍ഹാസ്, കണ് വീനര് വി.പി.ഇസ്മായില്‍ ട്രഷറര്‍ ജഹനീഫ മാസ്റ്റര്‍, കോര്‍ഡിനേറ്റര്‍ കെ.സി.യൂസഫ് ബഷീര്‍ ഗജ, സാബിഖ് പുല്ലൂര്‍, ഉമ്മര്‍ ഹാജി, ഷബീര്‍.എം, യാസിര്‍.ടി, ഫൈസല്‍ ബാബു തുടങ്ങിയവര്‍ നേതൃത്വം നല്കി