മരിച്ച വിദ്യാര്‍ത്ഥിയുടെ മൃതശരീരം നാട്ടിലെത്തിക്കാന്‍ പ്രവാസി വ്യവസായിയുടെയും നാട്ടുകാരുടെയും സഹായം

CK NAZAR KANHANGAD
2020-05-12 22:39:48

  കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് കൊളവയല്‍ തെങ്ങ് മുറിക്കുന്നതിനിടെ തടി ദേഹത്ത് വീണ് മരിച്ച വിദ്യാര്‍ത്ഥിയുടെ മൃതശരീരം നാട്ടിലെത്തിക്കാന്‍ പ്രവാസി വ്യവസായിയുടെയും നാട്ടുകാരുടെയും സഹായം. കുവൈറ്റ് വ്യവസായി അപ്‌സര മഹമൂദാണ് 20000 രൂപ ആംബുലന്‍സ് ചിലവിലേക്ക് നല്‍കിയത്. മൃതദേഹം കൊണ്ട് പോകാന്‍ വഴിയിലാതെ വിഷമിച്ച കുടുംബത്തിന്റെ അവസ്ഥ സാമൂഹ്യപ്രവര്‍ത്തകനായ സികെ നാസറാണ് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പെടുത്തിയത്. തുടര്‍ന്ന് ജില്ല ആശുപത്രയില്‍ നേരിട്ട് എത്ത്ി തുക കൈമാറി ഇക്ബാല്‍ ഹൈസ്‌കൂളിന് സമീപം താമസിക്കുന്ന അഹമദ് കീര്‍മാണി സ്വരൂപിച്ച 10000 രൂപയും ലേറ്റസ്റ്റ് പത്രാധിപര്‍ അരവിന്ദന്‍ മാണിക്കോത്ത് നല്‍കിയ ആയിരം രൂപയും ഉള്‍പ്പടെ 16000 രൂപ അച്ഛന്‍ ബാലുവിനെ ഏല്‍പിച്ചു. കൂടെ പോകുന്നആളുകളെ കൊണ്ട് പോകുന്ന ട്രാവലര്‍ ചിലവിലേക്ക് നല്‍കി. ആംബുലന്‍സിന് 30000 രൂപയാണ് ചിലവ് ഇതില്‍ 15000 രൂപ കൊറോണ സെല്‍ ഉദ്യോഗസ്ഥര്‍ വഹിക്കും. കോട്ടച്ചേരി കോപ്പറേറ്റീവ് സൊസെറ്റിയുടേതാണ് ആംബുലന്‍സ്. നിലവില്‍ തമിഴ്‌നാട്ടില്‍ പോകുന്ന ആംബുലന്‍സ് ഡ്രൈവര്‍ 14 ദിവസം കോറന്റെനില്‍ ഇരിക്കേണ്ടി വരും അതുകൊണ്ട് ഈ ദൗത്യം എറ്റെടുക്കാന്‍ ആരും തയ്യാറായില്ല. കാഞ്ഞങ്ങാട് സ്വദേശികളായ സബിനും ബാലനും ആണ് ഡ്രൈവര്‍മാര്‍
തമിഴ്‌നാട് കള്ളിക്കുറുച്ചി ജില്ലയില്‍ പൂണ്ടി വില്ലേജ്‌സ്വദേശിയും തമിഴ്നാട്ടില്‍ എഞ്ചിനീയറിംഗ് അവസാന വര്‍ഷ വിദ്യാര്‍ത്ഥിയുമായ ഹരികൃഷ്ണന്‍ (21) ആണ് ഇന്നലെ മരിച്ചത്. കൊളവയലിലെ സാബിറ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ബാലുവിന്റെയും പളനിഅമ്മാളിന്റെയും മകനാണ്.
തിങ്കളാഴ്ച ഉച്ചയോടെ അജാനൂര്‍ ക്രസന്റ് സ്‌കൂളിന് സമീപത്തെ ഗോപാലന്റെ പറമ്പിലെ തെങ്ങ് മുറിക്കുന്നതിനിടെയിലാണ് അപകടമുണ്ടായത്. തെങ്ങിന്‍ തടി ഹരികൃഷ്ണന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഉടന്‍ നാട്ടുകാര്‍ ചേര്‍ന്ന് കാഞ്ഞങ്ങാട്ടെ സ്വകാര്യശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ലോക്ക്ഡൗണിനു മുമ്പ് മാതാപിതാക്കളെ കാണാന്‍ എത്തിയതായിരുന്നു ഹരി കൃഷ്ണന്‍.പഴയ സാധനങ്ങള്‍ പെറുക്കി ജീവിക്കുന്ന കുടുംബം വളരെ കഷ്ടപ്പെട്ടാണ് മകനെ വളര്‍ത്തിയത്.മകന്റ മരണാനന്തര ചടങ്ങുകള്‍ തമിഴ്‌നാട്ടില്‍ ആണ് നടക്കുന്നത് ഇന്ന് പോസ്റ്റ് മോര്‍ട്ടം കഴിഞ്ഞു കുടുംബം നാട്ടിലേക്ക് തിരിക്കും. പന്ത്രണ്ട് മക്കള്‍ ഉള്ള കുടുംബത്തില്‍ അഞ്ച് പേരും കുടുംബവും ഇവിടെ കഴിയുന്നു. അവരില്‍ ഒരാളുടെ മകനാണ് മരിച്ച ഹരികൃഷ്ണന്‍. കൂടെ താമസിക്കുന്ന 18 പേര്‍ മൃതദേഹത്തോടൊപ്പം നാട്ടില്‍ പോകാന്‍ ഇവിടെ നിന്നുള്ള പേപ്പര്‍ വര്‍ക്ക് ചെയ്തു നല്‍കി. കാസര്‍ഗോഡ് ജില്ല കലക്ടര്‍ സജിത് ബാബു ഹോസ്ദൂര്‍ഗ് തഹസില്‍ദാര്‍ മണിരാജ് ജില്ല മെഡിക്കല്‍ ഓഫീസര്‍ എവി രാമദാസ് അജാന്നൂര്‍ വില്ലേജ് ഓഫീസര്‍ ഗോപാലകൃഷ്ണന്‍അജാന്നൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അനിത മെമ്പര്‍മാരായ ഷീബ അജാന്നൂര്‍ കുഞ്ഞാമിന കൊളവയല്‍ സാമൂഹ്യപ്രവര്‍ത്തകരായ സികെ നാസര്‍ കാഞ്ഞങ്ങാട് അഹമദ് കീര്‍മാണി ഹമീദ് ചേരക്കാടത്ത് കാറ്റാടി കുമാരന്‍ പ്രവീണ്‍ കൊളവയല്‍ അഡ്വക്കേറ്റ് രാജ്‌മോഹന്‍ ദാമോദരന്‍ മാണിക്കോത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
  
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.