ഭക്ഷ്യധാന്യങ്ങള്‍ അടങ്ങിയ കിറ്റ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിതരണം ചെയ്തു
2020-05-17 20:54:43

കാഞ്ഞങ്ങാട് ; കേരള ജേര്‍ണലിസ്റ്റ് യൂണിയന് ( കെജെയു ) കാസര്‍കോട് ജില്ലയിലെ അംഗങ്ങള്‍ക്കുള്ള ഭക്ഷ്യധാന്യങ്ങള്‍ അടങ്ങിയ കിറ്റ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിതരണം ചെയ്തു. കാഞ്ഞങ്ങാട് മേഖലയില്‍ ഉള്ള വിതരണം സിറാജ് ദിനപത്രം കാസര്‍ഗോഡ് റിപ്പോര്‍ട്ടര്‍ ടികെ പ്രഭാകരന് ആദ്യ കിറ്റ് വീട്ടില്‍ എത്തിച്ചു നല്കി കെജെയു സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സികെ നാസര്‍ കാഞ്ഞങ്ങാട് ഉല്‍ഘാടനം ചെയ്തു.ആദ്യഘട്ടത്തില്‍ കാസര്‍കോട് കുമ്പള മേഖലയിലും രണ്ടാം ഘട്ടം രാജപുരം വെള്ളരിക്കുണ്ട് മേഖലയിലും മൂന്നാം ഘട്ടം ബദിയടുക്ക മേഘലയിലുമാണ് വിതരണം ചെയ്തത്.നാലാംഘട്ടമാണ് കാഞ്ഞങ്ങാട് മേഖലയില്‍ നല്‍കിയത്.കാസര്‍ഗോഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പബ്ലിക് കേരള ചാനല്‍ ആണ് കിറ്റ് സ്പോണ്സര് ചെയ്തത്.
ഫോട്ടോ : കെജെയു ഭക്ഷ്യധാന്യങ്ങള്‍ അടങ്ങിയ കിറ്റ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിതരണം ടികെ പ്രഭാകരന് ആദ്യ കിറ്റ് വീട്ടില്‍ എത്തിച്ചു നല്കി കെജെയു സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സികെ നാസര്‍ കാഞ്ഞങ്ങാട് ഉല്‍ഘാടനം ചെയ്യുന്നു.