മേൽപറമ്പ് കൈനോത്ത് രണ്ടാം ക്ലാസ് കാരി നാടിന് അഭിമാനമായി
2020-05-20 06:08:25

മേൽപറമ്പ് #കൈനോത്തെ രണ്ടാം ക്ലാസ്സ്കാരി ഫസ്മിന എഫ് ആർ നാടിന് അഭിമാനമായി.......
മേൽപറമ്പ് കൈനോത്തെ എഫ് ആർ ഡ്രൈവിംഗ് സ്കൂൾ ഉടമ ഫസൽ റഹ്മാൻ ഫാത്തിമ ദമ്പതികളുടെ മകളായ കോളിയടുക്കം ജി.യു.പി സ്കൂൾ രണ്ടാം തരം വിദ്യാർത്ഥിനി ഫസ്മിന എഫ്.ആർ തന്റെ ഏഴാം പിറന്നാൾ സമ്മാനമായി കാത് കുത്തൽ നടത്തി ഇടാൻ വേണ്ടി പിതാവ് വാങ്ങിക്കൊണ്ട് വന്ന സ്വർണ്ണ കമ്മൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി മേൽപറമ്പിന് അഭിമാനമായി.
ബഹു.ജില്ലാ കളക്ടർ ഡോ.ഡി.സജിത്ബാബു മേൽപറമ്പിലെ എഫ്ആർ ഡ്രൈവിംഗ് സ്കൂളിൽ നേരിട്ടെത്തി ഫസ്മിന എഫ് ആർ ൽ നിന്നും കമ്മൽ ഏറ്റുവാങ്ങി.
ലോകമെമ്പാടുമുള്ള ജനങ്ങൾ കോവിഡ് കാരണം മരണമടഞ്ഞ വാർത്തകൾ ഫസ്മിന എഫ് ആർ ടെലിവിഷനിലൂടെ കണ്ട് മനസ്സ് വേദനിച്ചിരുന്നു.മുഖ്യമന്ത്രിയുടെ പത്ര സമ്മേളനത്തിൽ പലരും സംഭാവനകൾ നൽകുന്നത് സ്ഥിരമായി കാണാറുള്ള ഫസ്മിന എഫ് ആർ അതിൽ ആകൃഷ്ടയായാണ് പിതാവ് ഫസൽ റഹ്മാനോട് ഈ ആഗ്രഹം അവതരിപ്പിച്ചത്.
അഭിനന്ദനങ്ങൾ.... നേരുന്നു..