ഇന്ന് 40 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 10 പേർ രോഗമുക്തി നേടി

2020-05-27 19:45:27

 തിരുവനന്തപുരം:ചികിത്സയിലുള്ളത് 445 പേർ
ഇതുവരെ രോഗമുക്തി നേടിയവർ 552
13 പുതിയ ഹോട്ട് സ്‌പോട്ടുകൾ
കേരളത്തില്‍ 40 പേര്‍ക്ക് ബുധനാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും പാലക്കാട് ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും കൊല്ലം ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും വയനാട്, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും, കോഴിക്കോട്, എറണാകുളം ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്ക് വീതവും , കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 9 പേര്‍ വിദേശത്ത് നിന്നും (യു.എ.ഇ-5, സൗദി അറേബ്യ-2, ഖത്തർ-1, യു.കെ.-1) 28 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും (മഹാരാഷ്ട്ര-16, തമിഴ്‌നാട്-5, ഡൽഹി-3, ആന്ധ്രാപ്രദേശ്-1, തെലുങ്കാന-1, ഉത്തർ പ്രദേശ്-1, കർണാടക-1) വന്നതാണ്. മൂന്നു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 10 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. മലപ്പുറം ജില്ലയിൽ നിന്നുള്ള 7 പേരുടെയും (ഒരു ആലപ്പുഴ സ്വദേശി), കണ്ണൂർ ജില്ലയിൽ നിന്നുള്ള 2 പേരുടെയും (കാസർഗോഡ് സ്വദേശി) വയനാട് ജില്ലയിൽ നിന്നുള്ള ഒരാളുടെയും പരിശോധനഫലമാണ് നെഗറ്റീവ് ആയത്.

ഇതോടെ 445 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 542 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.
എയർപോർട്ട് വഴി 9416 പേരും സീപോർട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 88,968 പേരും റെയിൽവേ വഴി 5363 പേരും ഉൾപ്പെടെ സംസ്ഥാനത്ത് ആകെ 1,05,368 പേരാണ് എത്തിയത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,07,832 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 1,06,940 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 892 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 229 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇതുവരെ 58,866 വ്യക്തികളുടെ (ഓഗ്മെന്റഡ് സാമ്പിൾ ഉൾപ്പെടെ) സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ ലഭ്യമായ 56,558 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്. ഇതുകൂടാതെ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 9095 സാമ്പിളുകൾ ശേഖരിച്ചതിൽ 8541 സാമ്പിളുകൾ നെഗറ്റീവ് ആയി.

ബുധനാഴ്ച 13 പ്രദേശങ്ങളെ കൂടി ഹോട്ട് സ്‌പോട്ടുകളാക്കി. പാലക്കാട് ജില്ലയിലെ ചിറ്റൂർ-തത്തമംഗലം, പൊൽപ്പുള്ളി, നെല്ലായ, പട്ടിത്തറ, ഷൊർണൂർ മുൻസിപ്പാലിറ്റി, പരുതൂർ, കുഴൽമന്ദം, വിളയൂർ, പെരുങ്ങോട്ടുകുറിശി, തരൂർ, തിരുവനന്തപുരം ജില്ലയിലെ കുളത്തൂർ, നാവായിക്കുളം, നെല്ലനാട് എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ. നിലവിൽ ആകെ 81 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.