അതിഥി തൊഴിലാളികള്‍ക്ക് മടങ്ങുന്നതിന് ട്രെയിന്‍ സൗകര്യം

2020-06-02 21:08:06

 പത്തനംതിട്ട:പത്തനംതിട്ട  ജില്ലയിലെ വിവിധ താലൂക്കുകളില്‍ താമസിക്കുന്ന അതിഥി തൊഴിലാളികള്‍ക്ക് സ്വദേശത്തേക്ക് മടങ്ങുന്നതിന് സര്‍ക്കാര്‍ ട്രെയിന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു. കോവിഡ് 19 മൂലം കുടുങ്ങി കിടക്കുന്ന അതിഥി തൊഴിലാളികള്‍ ഇനിയുമുണ്ടെങ്കില്‍ എത്രയും വേഗം ബന്ധപ്പെട്ട താലൂക്ക്/ വില്ലേജ് ഓഫീസുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

ഈ അവസരം കുടുങ്ങി കിടക്കുന്ന എല്ലാ അതിഥി തൊഴിലാളികളും ഉപയോഗപ്പെടുത്തണം. ബന്ധപ്പെട്ട തഹസീല്‍ദാര്‍/അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാര്‍ മുഖേന ട്രെയിന്‍ സമയ വിവരങ്ങള്‍ ലഭിക്കുന്നത് അനുസരിച്ച് ഏതു സമയത്തും യാത്ര പുറപ്പെടുന്നതിന് അതിഥി തൊഴിലാളികള്‍ സജ്ജരായിരിക്കണം. ഇക്കാര്യം ബന്ധപ്പെട്ട കരാറുകാര്‍ അവരുടെ കീഴിലുള്ള അതിഥി തൊഴിലാളികളെ അറിയിക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.   
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.