ഇന്ന് 152 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 81 പേർ രോഗമുക്തി നേടി

2020-06-24 19:24:11

 തിരുവനന്തപുരം:  ചികിത്സയിലുള്ളത് 1691 പേർ
14 പുതിയ ഹോട്ട് സ്പോട്ടുകൾ
കേരളത്തിൽ 152 പേർക്ക് കൂടി  ബുധനാഴ്ച  കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പത്തനംതിട്ട ജില്ലയിൽ നിന്നും 25 പേർക്കും, കൊല്ലം ജില്ലയിൽ നിന്നും 18 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നും 17 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നും 16 പേർക്കും, ആലപ്പുഴ,തൃശ്ശൂർ ജില്ലകളിൽ നിന്നും 15 പേർക്കുവീതവും, മലപ്പുറം ജില്ലയിൽ നിന്നും 10 പേർക്കും, എറണാകുളം ജില്ലയിൽ നിന്നും 8 പേർക്കും, കോട്ടയം ജില്ലയിൽ നിന്നും 7 പേർക്കും, ഇടുക്കി,കാസർകോട് ജില്ലകളിൽ നിന്ന് 6 പേർക്ക് വീതവും, തിരുവനന്തപുരം ജില്ലയിൽ നിന്നും 4 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്ന് 3 പേർക്കും, വയനാട് ജില്ലയിൽ നിന്നും 2 പേർക്കും ആണ് രോഗം സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ചവരിൽ 98 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 46 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. കുവൈറ്റ്-49, യു.എ.ഇ.-22,സൗദി അറേബ്യ-12, ഒമാൻ-5, ഖത്തർ-4, ബഹറിൻ-2, താജിക്കിസ്ഥാൻ- 2, മലേഷ്യ-1, നൈജീരിയ-1 എന്നിങ്ങനേയാണ് വിദേശ രാജ്യങ്ങളിൽ നിന്നും വന്നവർ. ഡൽഹി-15, പശ്ചിമബംഗാൾ-12, മഹാരാഷ്ട്ര-5, തമിഴ്നാട്-5, കർണാടക-4, ആന്ധ്രാപ്രദേശ്-3, ഗുജറാത്ത്-1, ഗോവ-1 എന്നിങ്ങനേയാണ് മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവർ. 8 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കണ്ണൂർ ജില്ലയിലെ 3 പേർക്കും കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിലെ ഓരോരുത്തർക്ക് വീതമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

രോഗബാധ സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 81 പേരുടെ പരിശോധനാഫലം  നെഗറ്റീവ് ആയിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ നിന്നും 35 പേരുടെയും (കണ്ണൂർ-2), ആലപ്പുഴ ജില്ലയിൽ നിന്നും 13 പേരുടെയും, കണ്ണൂർ ജില്ലയിൽ നിന്നും 10 പേരുടെയും ( കാസറഗോഡ്-3, ആലപ്പുഴ-1, മലപ്പുറം-1), മലപ്പുറം ജില്ലയിൽ നിന്നും 7 പേരുടെയും (തൃശ്ശൂർ-1), എറണാകുളം, തൃശൂർ ജില്ലകളിൽ നിന്നും 4 പേരുടെവീതവും, കോട്ടയം ജില്ലയിൽ നിന്നും 3 പേരുടെയും, ഇടുക്കി ജില്ലയിൽ നിന്നും 2 പേരുടെയും,കൊല്ലം, പത്തനംതിട്ട, പാലക്കാട് ജില്ലകളിൽ നിന്നും ഒരാളുടെ വീതവും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 154759 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 152477 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ, 2282പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇതുവരെ 148827 വ്യക്തികളുടെ (സ്വകാര്യ ലാബിലെ സാമ്പിൾ/റിപീറ്റ് സാമ്പിൾ ഉള്‌പ്പൊടെ) സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ഇതിൽ 4005 സാമ്പിളുകളുടെ പരിശോധനാഫലം വരാനുണ്ട്. ഇത് കൂടാതെ സെന്റിനൽ സർവൈലൻ്‌സിനന്റെ ഭാഗമായി പ്രയോറിറ്റി ഗ്രൂപ്പുകളിൽനിന്ന് 40537 സാമ്പിളുകൾ ശേഖരിച്ചതിൽ 39113 സാമ്പിളുകൾ നെഗറ്റീവ് ആയി.
ഇതോടെ 1691 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,888 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,54,759 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,52,477 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 2282 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 288 പേരെയാണ് ബുധനാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 4941 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, ഓഗ്മെന്റഡ് സാമ്പിൾ, സെന്റിനൽ സാമ്പിൽ, പൂൾഡ് സെന്റിനിൽ, സി.ബി. നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 1,97,567 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതിൽ 4005 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 40,537 സാമ്പിളുകൾ ശേഖരിച്ചതിൽ 39,113 സാമ്പിളുകൾ നെഗറ്റീവ് ആയി.
ഇന്ന് 14 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ കരിയ്ക്കകം (കണ്ടൈൻമെന്റ് സോൺ വാർഡ് 91), കടകംപള്ളി (92), എറണാകുളം ജില്ലയിലെ ശ്രീമൂല നഗരം (1, 7, 9, 10, 11, 12), മലപ്പുറം ജില്ലയിലെ താനൂർ (26, 30, 31), കണ്ണൂർ ജില്ലയിലെ ചിറയ്ക്കൽ (23), കണ്ണൂർ ജില്ലയിലെ ചിറ്റാരിപ്പറമ്പ് (13), കുറുമാത്തൂർ (2), കോളച്ചേരി (5), കൂത്തുപറമ്പ് മുൻസിപ്പാലിറ്റി (25), മാലൂർ (3,12), മൊകേരി (5), പെരളശേരി (12), ശ്രീകണ്ഠപുരം മുൻസിപ്പാലിറ്റി (26), ആലപ്പുഴ ജില്ലയിലെ ആലപ്പുഴ മുൻസിപ്പാലിറ്റി (50) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.
14 പ്രദേശങ്ങളെ കണ്ടൈമെന്റ് സോണിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. മലപ്പുറം ജില്ലയിലെ കുറുവ (കണ്ടൈൻമെന്റ് സോൺ വാർഡ് 9, 10, 11, 12, 13), എടപ്പാൾ (7, 8, 9, 10, 11, 17, 18), മൂർക്കനാട് (2,3), വട്ടക്കുളം (12, 13, 14), കണ്ണൂർ ജില്ലയിലെ ആന്തൂർ മുൻസിപ്പാലിറ്റി (5), ചെമ്പിലോട് (1), ചെറുപുഴ (14), ചൊക്ലി (2, 9), ധർമ്മടം (13), എരുവേശി (12), കണിച്ചാർ (12), കണ്ണപുരം (1), നടുവിൽ (1), പന്ന്യന്നൂർ (6) എന്നിവയേയാണ് ഒഴിവാക്കിയത്. നിലവിൽ ആകെ 111 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്. 
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.