എസ്.എസ്.എൽ.സി പരീക്ഷാഫലം ചൊവ്വാഴ്ച (30) ഉച്ചക്ക് രണ്ടിന്

2020-06-29 20:47:09

തിരുവനന്തപുരം:2020 എസ്.എസ്.എൽ.സി പരീക്ഷാഫലം ചൊവ്വാഴ്ച (ജൂൺ 30) ഉച്ചക്ക് രണ്ടിന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ:സി.രവീന്ദ്രനാഥ് പ്രഖ്യാപിക്കും. ഇതോടൊപ്പം തന്നെ ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (ഹിയറിംഗ് ഇംപേർഡ്), എസ്.എസ്.എൽ.സി (ഹിയറിംഗ് ഇംപേർഡ്), എ.എച്ച്.എസ്.എൽ.സി എന്നീ പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കും.

www.prd.kerala.gov.in, http://keralapareekshabhavan.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, http://results.kerala.nic.in, www.sietkerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ ലഭിക്കും.
എസ്.എസ്.എൽ.സി(എച്ച്.ഐ)റിസൾട്ട്  http://sslchiexam.kerala.gov.in ലും റ്റി.എച്ച്.എസ്.എൽ.സി(എച്ച്.ഐ) റിസൾട്ട് http://thslchiexam.kerala.gov.in ലും ടി.എച്ച്.എസ്.എൽ.സി റിസൾട്ട്  http://thslcexam.kerala.gov.in ലും എ.എച്ച്.എസ്.എൽ.സി റിസൾട്ട്  http://ahslcexam.kerala.gov.in ലും ലഭിക്കും. ഇതിനുപുറമേ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പി.ആർ.ഡി ലൈവ് ആപ്പിലൂടെയും കൈറ്റ് വിക്‌ടേഴ്‌സിന്റെ സഫലം 2020 ആപ്പിലൂടെയും ഫലം അറിയാം.
പി.എൻ.എക്സ്. 2319/2020

എസ്.എസ്.എൽ.സി ഫലപ്രഖ്യാപനം: പി.ആർ.ചേംബറിൽ പ്രവേശനം റിപ്പോർട്ടർമാർക്ക് മാത്രം
കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ എസ്.എസ്.എൽ.സി ഫലപ്രഖ്യാപനത്തിന് പി.ആർ.ചേംബറിൽ മാധ്യമ റിപ്പോട്ടർമാർക്ക് മാത്രമാണ് പ്രവേശനം. കോവിഡ് പ്രോട്ടോകോളും സാമൂഹ്യാകലവും പാലിക്കുന്നതിന്റെ ഭാഗമായാണ് റിപ്പോർട്ടർമാർമാർക്ക് മാത്രം അനുമതി നൽകിയത്.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.