ഇന്ന് 488 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 143 പേര്‍ രോഗമുക്തി നേടി

2020-07-11 19:21:51

 തിരുവനന്തപുരം:ചികിത്സയിലുള്ളത് 3,442 പേര്‍;
ഇതുവരെ രോഗമുക്തി നേടിയവര്‍ 3965
 16 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 15 പ്രദേശങ്ങളെ ഒഴിവാക്കി
സമ്പർക്കത്തിലൂടെ 234 പേർക്ക് രോഗബാധ
കേരളത്തില്‍ ഇന്ന് 488  പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍.

ആലപ്പുഴ ജില്ലയിൽ നിന്നും 87 പേർക്കും, തിരുവനന്തപുരം ജില്ലയിൽ നിന്നും 69 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നും 54 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നും 51 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നും 48 പേർക്കും, എറണാകുളം ജില്ലയിൽ നിന്നും 47 പേർക്കും(ഒരാൾ മരണമടഞ്ഞു), തൃശ്ശൂർ ജില്ലയിൽ നിന്നും 29 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നും 19 പേർക്കും, കൊല്ലം, കാസർകോട് ജില്ലകളിൽ നിന്ന് 18 പേർക്ക് വീതവും, കോഴിക്കോട് ജില്ലയിൽ നിന്നും 17 പേർക്കും, കോട്ടയം ജില്ലയിൽ നിന്നും 15 പേർക്കും, വയനാട് ജില്ലയിൽ നിന്നും 11 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നും 5 പേർക്കും ആണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

എറണാകുളം ജില്ലയില്‍ ഇന്നലെ മരണമടഞ്ഞ പി.കെ. ബാലകൃഷ്ണന്‍ നായര്‍ (79) എന്ന വ്യക്തിയുടെ പരിശോധനാഫലവും ഇതില്‍ ഉള്‍പ്പെടുന്നു.കോവിഡ്-19 രോഗം സ്ഥിരീകരിച്ച് തിരുവനന്തപുരം ജില്ലയില്‍ ചികിത്സയിലായിരുന്ന സെയ്ഫുദ്ദീന്‍ (66) ഇന്നലെ മരണമടഞ്ഞു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 167 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 76 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.

234 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 57 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 51 പേര്‍ക്കും, എറണാകുളം ജില്ലയിലെ 35 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 29 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 27 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 10 പേര്‍ക്കും, കൊല്ലം ജില്ലയിലെ 9 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 7 പേര്‍ക്കും, തൃശൂര്‍, കോട്ടയം ജില്ലകളിലെ 4 പേര്‍ക്ക് വിതവും, കണ്ണൂര്‍ ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

കോവിഡ്-19 രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 143 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയിട്ടുണ്ട്. പത്തനംതിട്ട ജില്ലയിൽ നിന്നും 43 പേരുടെയും,കൊല്ലം ജില്ലയിൽ നിന്നും 26 പേരുടെയും,തൃശ്ശൂർ ജില്ലയിൽ നിന്നും 17 പേരുടെയും, മലപ്പുറം ജില്ലയിൽ നിന്നും 15 പേരുടെയും, ആലപ്പുഴ ജില്ലയിൽ നിന്നും 11 പേരുടെയും, പാലക്കാട് ജില്ലയിൽ നിന്നും 7 പേരുടെയും, തിരുവനന്തപുരം, കോട്ടയം ജില്ലകളിൽ നിന്നും 6 പേരുടെവീതവും, ഇടുക്കി,കോഴിക്കോട് ജില്ലകളിൽ നിന്നും 4 പേരുടെവീതവും, എറണാകുളം ജില്ലയിൽ നിന്നും 3 പേരുടെയും കണ്ണൂർ ജില്ലയിൽ നിന്ന് ഒരാളുടെയും പരിശോധന ഫലമാണ് ഇന്ന് നെഗറ്റീവ് ആയത്.
ഇതോടെ 3,442 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3,965 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,82,050 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,78,356 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 3694 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 570 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.അതേസമയം പരിശോധനയുടെ എണ്ണവും കൂട്ടിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 12,104 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, ഓഗ്മെന്റഡ് സാമ്പിള്‍, സെന്റിനല്‍ സാമ്പില്‍, പൂള്‍ഡ് സെന്റിനില്‍, സി.ബി. നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 3,34,849 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 6449 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 73,768 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 66,636 സാമ്പിളുകള്‍ നെഗറ്റീവ് ആയി.

ഇന്ന് 16 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. എറണാകുളം ജില്ലയിലെ ചെങ്ങമനാട് (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 14), കരുമല്ലൂര്‍ (4), ശ്രീമൂലനഗരം (4), വാഴക്കുളം (19), മലയാറ്റൂര്‍-നീലേശ്വരം (13), വടക്കേക്കര (15), അലപ്പുഴ ജില്ലയിലെ വള്ളിക്കുന്നം (2, 3), പുലിയൂര്‍ (1), ആലപ്പുഴ മുന്‍സിപ്പാലിറ്റി (1), ആല (13), കോട്ടയം ജില്ലയിലെ മണര്‍ക്കാട് (8), ഇടുക്കി ജില്ലയിലെ കഞ്ഞിക്കുഴി (10, 11, 14), വാത്തിക്കുടി (11, 14), വയനാട് ജില്ലയിലെ കോട്ടത്തറ (5), കണിയാമ്പറ്റ (12), പാലക്കാട് ജില്ലയിലെ കുലുക്കല്ലൂര്‍ (7) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.അതേസമയം 15 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ ഇരിക്കൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 2), കടമ്പൂര്‍ (3), കടന്നപ്പള്ളി-പാണപ്പുഴ (7, 10), കൊട്ടിയൂര്‍ (11), കറുമാത്തൂര്‍ (2, 10), മാടായി (7), പാപ്പിനിശ്ശേരി (16), തില്ലങ്കേരി (10), പാലക്കാട് ജില്ലയിലെ ലക്കിടിപേരൂര്‍ (9), തച്ചമ്പാറ (5), തൃക്കടീരി (10), തിരുമിട്ടക്കോട് (8), നല്ലേപ്പിള്ളി (7), കൊടുവായൂര്‍ (13), ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ സൗത്ത് (2) പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 195 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.   
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.