പോലീസുകാര്‍ക്ക് മാത്രമായി ക്വാറന്റൈന് കേന്ദ്രം ആരംഭിക്കും: മുഖ്യമന്ത്രി
2020-07-16 19:34:17

തിരുവനന്തപുരം | പോലീസുകാര്‍ക്ക് മാത്രമായി ക്വാറന്റൈന് കേന്ദ്രം ആരംഭിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ സജീവമായി ഇടപെടുന്ന പോലീസുകാര്‍ക്ക് കൊവിഡ് ബാധിക്കുന്ന സാഹചര്യത്തിലാണിത്. മുഴുവന്‍ ജില്ലകളിലും ഇതിനായി പ്രത്യേക കേന്ദ്രങ്ങളും സംവിധാനങ്ങളും ഒരുക്കും. ഭക്ഷണം ഉള്‍പ്പെടെ ഇവിടെ ലഭ്യമാക്കും.
സമ്പര്‍ക്കം വഴിയുള്ള രോഗബാധ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്റ്റേറ്റ് പോലീസ് മീഡിയ സെന്ററും പോലീസിന്റെ സോഷ്യല്‍ മീഡിയ സെല്ലും ചേര്‍ന്ന് കൊവിഡ് ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കും. സംസ്ഥാനത്തെ 75 പോലീസ് സ്റ്റേഷനുകള്‍ ബുധനാഴ്ച മുതല്‍ ശിശു സൗഹൃദമായതായും കൊവിഡിന്റെ കാലത്ത് മാനസിക സമ്മര്‍ദമനുഭവിക്കുന്ന കുട്ടികള്‍ക്കായുള്ള ചിരി പദ്ധതി ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.