സംസ്ഥാനത്ത് ഇന്ന് 722 പേര്‍ക്ക് കൊവിഡ്; സമ്പര്‍ക്കം മൂലം 481 പേര്‍ക്ക് രോഗം Read more http://www.sirajlive.com/2020/07/16/432301.html
2020-07-16 19:37:58

തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് 722 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 10,275 പേരാണ് രോഗബാധിതരായത്. ഇന്ന് രണ്ട് മരണവും സംസ്ഥാനത്ത് സംഭവിച്ചു. ചെന്നൈയില്‍ എയര്‍ കാര്‍ഗോ ജീവനക്കാരനായി പ്രവര്‍ത്തിക്കുന്ന തൃശൂര്‍ തമ്പുരാന്‍പടി സ്വദേശി അനീഷ്, അഹമ്മദാബാദില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശി മുഹമ്മദ് സലീഹ് എന്നിവരാണ് മരിച്ചത്. ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരില്‍ 157 പേര് വിദേശത്തു നിന്ന് എത്തിയതാണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വന്നത് 62 പേരാണ്. സമ്പര്‍ക്കം മൂലം 481 പേര്‍ക്ക് രോഗം ബാധിച്ചു. ഉറവിടമറിയാത്ത കേസുകള്‍ 34 ആണ്. രോഗബാധിതരില്‍ 12 ആരോഗ്യ പ്രവര്‍ത്തകരും 5 ബി എസ് എഫുകാരും മൂന്ന് ഐ ടി ബി പി ജീവനക്കാരും ഉള്‍പ്പെടും.
ഇന്ന് 228 പേര് രോഗമുക്തി നേടി. തിരുവനന്തപുരം- 339, എറണാകുളം- 57, കൊല്ലം, മലപ്പുറം- 42 വീതം, പത്തനംതിട്ട- 39, കോഴിക്കോട്- 33, തൃശൂര്‍- 42, ഇടുക്കി- 26, പാലക്കാട്- 25, കണ്ണൂര്‍- 23, ആലപ്പുഴ- 20, കാസര്‍കോട്- 18, വയനാട്- 13, കോട്ടയം- 13 എന്നിങ്ങനെയാണ് രോഗബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്. തിരുവനന്തപുരം- 1, കൊല്ലം- 17, പത്തനംതിട്ട- 18, ആലപ്പുഴ- 13, കോട്ടയം- 7, ഇടുക്കി- 6, എറണാകുളം- 7, തൃശൂര്‍- 8, പാലക്കാട്- 72, മലപ്പുറം- 37 കോഴിക്കോട്- 10 വയനാട്- 1, കണ്ണൂര്‍- 8, കാസര്‍കോട്- 23 എന്നിങ്ങനെയാണ് രോഗമുക്തി നേടിയത്.
കഴിഞ്ഞ 24 മണിക്കൂറിനകം 16,052 സാമ്പിളുകളാണ് പരിശോധിച്ചത്. 1,83,900 പേര് നിരീക്ഷണത്തിലുണ്ട്. 5,432 പേര് ആശുപത്രികളിലാണ്. 804 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 5,372 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതുവരെ 2,68,128 സാമ്പിളുകള്‍ പരിശോധനക്കയച്ചു. 7,797 സാമ്പിളുകളുടെ ഫലം വരാനുണ്ട്. മുന്‍ഗണനാ വിഭാഗത്തിലെ 85,767 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 81,543 എണ്ണത്തിന്റെ ഫലം നെഗറ്റീവാണ്. സംസ്ഥാനത്തെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 271 ആയി ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ സംസ്ഥാനത്ത് 10 ലാര്‍ജ് കമ്മ്യൂണിറ്റി ക്ലസ്റ്ററുകള്‍ ഉണ്ട്. ആകെ 84 ക്ലസ്റ്ററുകള്‍ ആണ് ഉള്ളത്.