മലയാളി നഴ്സ് അര്‍ബുധ ബാധയെ തുടര്‍ന്ന് ബഹ്റൈനില്‍ നിര്യാതയായി...
2020-07-20 11:35:16

മനാമ: ബഹ്റൈനില്‍ 18 വര്‍ഷത്തോളം നഴ്സായി സേവനമനുഷ്ഠിച്ച മലയാളി യുവതി അര്‍ബുധ ബാധയെ തുടര്‍ന്ന് നിര്യാതയായി. സൽമാനിയ മെഡിക്കല്‍ സെന്ററില്‍ ഐ.സി.യു യൂണിറ്റില്‍ സ്റ്റാഫ് നഴ്സായി സേവനമനുഷ്ഠിച്ചിരുന്ന കോട്ടയം അയ്മനം കലുറ സ്വദേശിനി ബ്ലെസ്സി പ്രജീഷ് (40) ആണ് ഞായറാഴ്ച നിര്യാതയായത്. ലെന്‍സില്‍ അര്‍ബുധം ബാധിച്ചതിനെ തുടര്‍ന്ന് ഒരു വർഷത്തോളമായി ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം സോഡിയം കുറഞ്ഞതായി കണ്ടെത്തിയിരുന്നു. ഇതായിരിക്കാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഭര്‍ത്താവും മൂന്നുമക്കളുമുള്പ്പെടുന്ന കുടുംബം ബഹ്റൈനിലുണ്ട്. കോതമംഗലം സ്വദേശി ജോൺ തരകനാണ് ഭര്‍ത്താവ്. ഇവിടെ വൈ.കെഅൽമുഅയ്യദ് മോട്ടോർ ഡിവിഷനില്‍ ജീവനക്കാരനാണ്. മക്കള്‍: നയന, നോഹ(ഇരുവരും ബഹ്റൈനിലെ ഏഷ്യന്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍), നെഹ് മിയ(നാലുവയസ്സ്). നിലവിലസാഹചര്യത്തില് കോവിഡ് പരിശോധനാ ഫലംലഭ്യമാകുന്ന മുറക്ക്, നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകും. രണ്ടു ദിവസത്തിനകം ഇവ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാമെന്ന്
പ്രതീക്ഷിക്കുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. .