പാരീസ് വിശ്വനാഥനും ബി.ഡി. ദത്തനും രാജാരവിവർമ പുരസ്‌കാരം

2020-10-06 20:34:57

  തിരുവനന്തപുരം:  ചിത്ര, ശിൽപകലാ രംഗത്ത്  വിലപ്പെട്ട സംഭാവനകൾ നൽകിയവർക്ക് സംസ്ഥാന സർക്കാർ നൽകുന്ന രാജാ  രവിവർമ പുരസ്‌കാരത്തിന്  പാരീസ് വിശ്വനാഥൻ, ബി. ഡി. ദത്തൻ എന്നിവർ അർഹരായി.

മൂന്ന്  ലക്ഷം  രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
2018 ലെ രാജാ  രവിവർമ പുരസ്‌കാരമാണ് പാരീസ് വിശ്വനാഥന് നൽകുന്നത്.  2019 ലെ രാജാ  രവിവർമ പുരസ്‌കാരം  ബി. ഡി ദത്തനാണ്.

കേരള ലളിതകലാ അക്കാദമി ചെയർമാൻ  നേമം പുഷ്പരാജ്, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി  റാണി ജോർജ്, കലാരംഗത്തെ പ്രശസ്തരായ  കെ. കെ. മാരാർ, പ്രൊഫ. അജയകുമാർ, അനില ജേക്കബ് എന്നിവരടങ്ങിയ പുരസ്‌കാര നിർണയ സമിതിയാണ് പുരസ്‌കാര ജേതാക്കളെ നിശ്ചയിച്ചത്.
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.